Confusing Facts: PSC Questions in Malayalam Part 5

ആധുനികഭാരതം

ലോക്‌ നായക്‌ എന്നറിയപ്പെട്ടത്‌ ജയപ്രകാശ്‌ നാരായണ്‍. ദേശ നായക്‌ എന്നറിയപ്പെട്ടത്‌ നേതാജി സുഭാഷ്‌ചന്ദ്ര ബോസ്‌.

വേദങ്ങളിലേക്ക്‌ മടങ്ങുക എന്നു പറഞ്ഞത്‌ ദയാനന്ദ സരസ്വതി. ഗീതയിലേക്ക്‌ മടങ്ങുക എന്നു പറഞ്ഞത്‌ സ്വാമി വിവേകാനന്ദന്‍.

മഹാരാഷ്ട്രയിലെ സോക്രട്ടീസ്‌-ഗോപാലകൃഷ്ണ ഗോഖലെ, ജാട്ട സമുദായത്തിന്റെ പ്ലേറ്റോ സൂരജ്മല്‍.

ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി വിക്ടോറിയ മഹാറാണി. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി മഹാത്മാ ഗാന്ധി.

വേദസമാജം സ്ഥാപിച്ചത്‌ ശ്രീധരലു നായിഡു. ദേവസമാജത്തിന്റെ സ്ഥാപകന്‍ ശിവനാരായണ്‍ അഗ്നിഹോത്രി.

ബാപ്പുജി എന്നറിയപ്പെട്ടത്‌ മഹാത്മാ ഗാന്ധി. ബാബുജി എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്‌ ജഗ്ജീവന്‍ റാം.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്‌സിറ്റി കൊല്‍ക്കത്ത. ബ്രിട്ടീഷ്‌ അധികാരത്തിന്‌ വെളിയില്‍ ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യ ആധുനിക
സര്‍വകലാശാല മൈസൂര്‍.

ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബ്രിട്ടിഷ്‌ സര്‍ക്കാര്‍ നിയോഗിച്ചത്‌ ഹണ്ടര്‍ കമ്മിറ്റിയെയാണ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നിയോഗിച്ച കമ്മിറ്റിക്ക്‌ നേതൃത്വം നല്‍കിയത്‌ അബ്ബാസ്‌ തയബ്ജിയാണ്‌.

1600-ല്‍ ലണ്ടനിലാണ്‌ ഇംഗ്ളീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിസ്ഥാപിക്കപ്പെട്ടത്‌. ഇത്‌ ജോണ്‍ കമ്പനിഎന്നും അറിയപ്പെട്ടു. അപ്പോള്‍ ബ്രിട്ടണ്‍ ഭരിച്ചിരുന്നത്‌ കന്യകാറാണി എന്നറിയപ്പെട്ട ഒന്നാം എലിസബത്ത്‌ രാജ്ഞിയാണ്‌. അക്ബറായിരുന്നു അപ്പോള്‍ ഇന്ത്യയിലെ മുഗള്‍ചക്രവര്‍ത്തി. എന്നാല്‍ സൂറത്തില്‍ ഫാക്ടറി സ്ഥാപിച്ചപ്പോള്‍ ജഹാംഗീറായിരുന്നു മുഗള്‍ ച്രകവര്‍ത്തി.

ആദ്യമായി ഇന്ത്യയില്‍ തപാല്‍ സ്റ്റാമ്പിറക്കിയത്‌ ബ്രിട്ടീഷുകാരാണ്‌ (കറാച്ചിയില്‍). എന്നാല്‍, ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയ നാട്ടുരാജ്യം- കത്തിയവാഡ്‌.