യൂറി ഗഗാറിൻ ഒാർമയായിട്ട് 54 വർഷം.
സ്പെഷൽ ഫോക്കസ് 1968 ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്ൻ യൂറി ഗഗാറിൻ (Yuri Gagarin Soviet Cosmonaut) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. 1961 ഏപ്രിൽ 12നു വോസ്തോക് –ഒന്ന് പദ്ധതിയിലാണ് ഗഗാറിൻ ബഹിരാകാശത്ത് എത്തിയത്. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനായ യൂറി ഗഗാറിൻ ‘പ്രപഞ്ചത്തിന്റെ കോളംബസ്’ എന്നറിയപ്പെടുന്നു. 1934 മാർച്ച് 9 നു റഷ്യയിൽ ജനിച്ച ഗഗാറിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ജന്മനാടിന്റെ പേര് ഗഗാറിൻ എന്നാക്കിയിരുന്നു. ‘ഗഗാറ’ എന്ന ജലപ്പക്ഷിയിൽ നിന്നാണ് ‘ഗഗാറിൻ’ എന്ന വാക്കുണ്ടായത്. ഗഗാറിൻ…