കേരള നവോത്ഥാനം ശ്രീനാരായണ ഗുരു പി എസ് സി ചോദ്യോത്തരങ്ങൾ

psc

🆀 മതമേതായാലും മനുഷ്യൻ നന്നായാൽ മതി ആരുടെ സന്ദേശമാണ്?
🅰 ശ്രീ നാരായണ ഗുരു

🆀 ശ്രീനാരായണഗുരു ജനിച്ചത്?
🅰 1856 ആഗസ്റ്റ് 20 തിരുവനന്തപുരം ചെമ്പഴന്തിയിലെ വയൽവാരത്ത് വീട്ടിൽ

🆀 കേരള നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
🅰 ശ്രീനാരായണ ഗുരു

🆀 ശ്രീനാരായണഗുരുവിനെ പിതാവിൻറെ പേര്?
🅰 മാടനാശാൻ

🆀 ശ്രീനാരായണഗുരുവിനെ മാതാവിൻറെ പേര്?
🅰 കുട്ടിയമ്മ

🆀 എസ്എൻഡിപി സ്ഥാപിതമായ വർഷം?
🅰 1903 മെയ് 15

🆀 S.N.D.P യുടെ ആസ്ഥാനം എവിടെയാണ്?
🅰 കൊല്ലം

🆀 വിവേകോദയം പുറത്തിറക്കിയ വർഷം?
🅰 1904

🆀 ശിവഗിരി തീര്‍ത്ഥാടനം ആരംഭം?
🅰 1933 ജനുവരി 1

🆀 ശ്രീനാരായണഗുരുവിൻ്റെ പ്രധാന കൃതികൾ?
🅰 ദർശനമാല
🅰 ജാതിമീമാംസ
🅰 ആത്മോപദേശശതകം
🅰 ചിജ്ജടചിന്തനം
🅰 പഞ്ചകം
🅰 ദൈവദശകം
🅰 ശിവശതകം

🆀 ശ്രീനാരായണഗുരു ചട്ടമ്പി സ്വാമികൾക്ക് സമർപ്പിച്ചിരുന്ന രചനയാണ് ………?
🅰 നവമഞ്ജരി

🆀 എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം?
🅰 യോഗനാദം

🆀 ശ്രീനാരായണ ഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ സുകുമാരൻ സംവിധാനം ചെയ്ത സിനിമ ഏതാണ്?
🅰 യുഗപുരുഷൻ

🆀 ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്?
🅰 ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

🆀 ശ്രീനാരായണഗുരുവിന്‍റെ ഭാര്യ?
🅰 കാളി
🆀 നാണുവാശാൻ എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
🅰 ശ്രീനാരായണഗുരു

🆀 ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍?
🅰 രാമന്‍പിള്ള ആശാന്‍
🅰 തൈക്കാട് അയ്യ

🆀 ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി ആരാണ്?
🅰 G ശങ്കരക്കുറുപ്പ്

🆀 ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയെ തമ്മിൽ കണ്ടുമുട്ടിയ വർഷം?
🅰 1882

🆀 ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്?
🅰 ശ്രീനാരായണ ഗുരു

🆀 “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന സന്ദേശം നൽകിയത്?
🅰 ശ്രീനാരായണ ഗുരു

🆀 കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം?
🅰 1891

🆀 ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം?
🅰 1912 -ബാലരാമപുരത്ത് വച്ച്

🆀 ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം?
🅰 1914

🆀 ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം?
🅰 1916

🆀 ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന?
🅰 ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

🆀 ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
🅰 ശിവഗിരി

🆀 ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി?
🅰 കുമാരനാശാന്‍

🆀 ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്?
🅰 ചട്ടമ്പിസ്വാമികള്‍ക്ക്

🆀 “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” ഇത് ഏത് കൃതിയിലെ വരികളാണ്?
🅰 ആത്മോപദേശ ശതകം

🆀 ആത്മോപദേശ ശതകം രചിച്ച വര്‍ഷം?
🅰 1897

🆀 തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
🅰 1965 ൽശ്രീ നാരായണഗുരു

🆀 മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
🅰 ശ്രീ നാരായണഗുരു – 2009

🆀 എസ്എൻഡിപിയുടെ ആജീവനാന്ത കാല അധ്യക്ഷൻ?
🅰 ശ്രീനാരായണഗുരു

🆀 എസ്എൻഡിപിയുടെ ടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
🅰 കുമാരനാശാൻ

🆀 ശ്രീനാരായണഗുരു അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തിയ വർഷം?

🅰 1888 ഫെബ്രുവരി

🆀 വിദ്യകൊണ്ട് സ്വതന്ത്രരാവുക സംഘടനയുടെ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്തത് ആരാണ്?
🅰 ശ്രീനാരായണഗുരു

🆀 ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
🅰 1913-14

🆀 ശിവഗിരിയിൽ ശാരദാ മഠത്തിനു തറക്കല്ലിട്ട വർഷം?
🅰 1909

🆀 നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
🅰 ശ്രീനാരായണ ഗുരു

🆀 ആരുടെ പ്രചോദനം കൊണ്ടാണ് ശ്രീനാരായണഗുരു എസ്എൻഡിപി സ്ഥാപിച്ചത്?
🅰 ഡോ.പല്‍പ്പു

🆀 എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്?
🅰 വാവൂട്ടുയോഗം

🆀 ശ്രീനാരായണഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം?
🅰 1918

🆀 ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്?
🅰 1925 മാര്‍ച്ച്‌ 12

🆀 ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
🅰 ശിവഗിരി

🆀 ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്ന വസ്ത്രം?
🅰 കാവി വസ്ത്രം

🆀 ശ്രീ നാരായണഗുരു സമാധി ആവുമ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?
🅰 വെള്ള

🆀 ശ്രീനാരായണഗുരു സമാധിയായതെവിടെയാണ്?
🅰 ശിവഗിരി – 1928

🆀 ശിവഗിരിയുടെ ആദ്യകാല പേര്?
🅰 കുന്നിന്‍ പുറം

🆀 ശ്രീ നാരായണ ഗുരുവിനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയതാര്?
🅰 പെരുമ്പടവം ശ്രീധരന്‍

🆀 ശ്രീനാരായണഗുരു മിശ്ര ഭോജനം നടത്തിയ വർഷം?
🅰 1915

🆀 വിവേകോദയത്തിൻ്റെ പത്രാധിപർ ആരായിരുന്നു?
🅰 കുമാരനാശാൻ

🆀 ശ്രീ നാരായണ ഗുരു സമാധിയായ വർഷം?
🅰 1928 സെപ്തംപർ 20