അമേരിക്കൻ സ്വാതന്ത്ര്യ സമര PSC ചോദ്യോത്തരങ്ങൾ

kerala psc

🆀 അമേരിക്കൻ സ്വാതന്ത്ര്യ സമരം നടന്ന കാലയളവ്?
🅰 1775 മുതൽ 1783 വരെ

🆀 അമേരിക്കൻ സ്വാതന്ത്ര്യസമരം പെട്ടെന്ന് ഉണ്ടാവാനുള്ള കാരണം?
🅰 1773 നടന്ന ബോസ്റ്റൺ ടീ പാർട്ടി

🆀 ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകൾ ആണ് ആണ് പ്രക്ഷോഭം നടത്തിയത്?
🅰 13

🆀 പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്ന് വടക്കേ അമേരിക്കയിലേക്ക് കുടിയേറി വന്ന പാർത്തവർ ഏത് പേരിലാണ് അറിയപ്പെടുന്നത്?
🅰 തീർത്ഥാടക പിതാക്കൾ

🆀 തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ എത്തിയ കപ്പൽ?
🅰 മെയ് ഫ്ലവർ

🆀 അമേരിക്കൻ വിപ്ലവം ആയി ബന്ധപ്പെട്ട മുദ്രാവാക്യം?
🅰 പ്രാതിനിധ്യമില്ലാതെ നികുതിയില്ല

🆀 അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം?
🅰 1776 july 4

🆀 അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഒന്നാം continental കോൺഗ്രസ് നടന്നവർഷം?
🅰 1774

🆀 1764 ഷുഗർ ആക്ട് അല്ലെങ്കിൽ പ്ലാൻറേഷൻ ആക്ട് ബ്രിട്ടൻ നടപ്പിലാക്കിയത് എന്തുമായി ബന്ധപ്പെട്ടാണ്?
🅰 പഞ്ചസാരയുടെ കള്ളക്കടത്ത് വ്യാപാരം തടയുക എന്ന ലക്ഷ്യത്തോടെ

🆀 അമേരിക്കൻ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ബ്രിട്ടണിലെ രാജാവ് ആരായിരുന്നു
🅰 ജോർജ്ജ് മൂന്നാമൻ

🆀 അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാരാണ്
🅰 ജോർജ് വാഷിംഗ് ടൺ

🆀 അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലാണ്
🅰 തോമസ് ജഫേഴ്സൺ

🆀 1774ൽ നടന്ന ഒന്നാം continental കോൺഗ്രസ്സിൽ പങ്കെടുക്കാതിരുന്ന ഒരേയൊരു കോളനി
🅰 ജോർജിയ

🆀 അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത്
🅰 ജെയിംസ് മാഡിസൺ

🆀 അമേരിക്കൻ വിപ്ലവ സമയത്ത് കലാപകാരികൾക്ക് എല്ലാവിധ സഹായങ്ങളും നൽകിയ ഫ്രഞ്ച് രാജാവ് ആരായിരുന്നു
🅰 ലൂയി പതിനാറാമൻ

🆀 ബ്രിട്ടന് അമേരിക്കയുടെ സ്വാതന്ത്ര്യ അംഗീകരിച്ചത് ഏത് ഉടമ്പടിക്ക് ശേഷമാണ്
🅰 പാരീസ് ഉടമ്പടി 1783

🆀 അമേരിക്കയ്ക്കു സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം
🅰 ഫ്രാൻസ്

🆀 സ്റ്റാച്യു ഓഫ് ലിബര്ട്ടി അമേരിക്കയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്
🅰 ന്യൂയോർക്ക്