
ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 4
ശിപായി ലഹളകള്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യന്‍ പടയാളികളെ “ശിപായിമാര്‍’എന്നാണ് വിളിച്ചിരുന്നത്. കമ്പനിഭരണത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും ശിപായിമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപങ്ങള്‍ നടത്തിയിട്ടുണ്ട്. ശിപായിമാരുടെ ജാതി-മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിയമങ്ങളും താഴ്ന്ന ശമ്പളവും മോശം പെരുമാറ്റവുമാണ് ഇവരുടെ കലാപങ്ങള്‍ക്ക് കാരണമായിമാറിയിട്ടുള്ളത്.ഇംഗ്ലീഷുകാര്‍ക്കെതിരെ ശിപായിമാര്‍ നടത്തിയ വലിയതോതിലുള്ള ആദ്യകലാപമാണ് 1806 ജൂലായ് 10ലെ വെല്ലൂര്‍ ലഹള. പട്ടാള യൂണിഫോമില്‍ വരുത്തിയ മാറ്റങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു കലാപത്തിലേക്ക് നയിച്ചത്. കേവലം ഒരുദിവസം മാത്രമാണ് കലാപം നീണ്ടുനിന്നത്.മറ്റൊരു പ്രധാനപ്പെട്ട ശിപായിലഹളയായിരുന്നു 1824-ലെ ബാരക്ക്പുര്‍…