കേരളത്തിലെ സമരനായികമാർ 01
അമ്മു സ്വാമിനാഥൻ (1894–1978)
1. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി, കോൺസ്റ്റിറ്റുവന്റ് അസംബ്ലി, ഇടക്കാല പാർലമെന്റ്, ലോക്സഭ, രാജ്യസഭ തുടങ്ങി എല്ലാ നിയമനിർമ്മാണ സഭകളിലും അംഗമായ ഏക മലയാളി വനിതയാണ് അമ്മു സ്വാമിനാഥൻ.
2. ജനനം: 1894 ഏപ്രിൽ 22, പൊന്നാനിയിലെ ആനക്കര വടക്കത്തു വീട്ടിൽ.
3. കുടുംബം: സ്വാതന്ത്ര്യസമര നായിക കുട്ടിമാളു അമ്മയുടെ അനുജത്തി.
4. വിവാഹം: പാലക്കാട് സ്വദേശിയായ ഡോ. സ്വാമിനാഥനെ വിവാഹം ചെയ്തതോടെ അമ്മു ‘സ്വാമിനാഥൻ’ ആയി.
5. വിദ്യാഭ്യാസം: വീട്ടിലിരുന്നു ലഭിച്ച ആധാരപരമായ വിദ്യാഭ്യാസം മാത്രം.
6. ജീവിതം: വിവാഹശേഷം ഭർത്താവിനൊപ്പം ചെന്നൈയിൽ താമസം. വീട്ടിലൊതുങ്ങാതെ,
പൊതുപ്രവർത്തന രംഗത്ത് സജീവമായി. ഭർത്താവിന്റെ ശക്തമായ പിന്തുണ ലഭിച്ചു.
7. 1930: ഭർത്താവ് ഡോ. സ്വാമിനാഥൻ അന്തരിച്ചു. നാലു മക്കൾ — ലക്ഷ്മി, മൃണാളിനി, ഗോവിന്ദൻ, സുബ്ബരാമൻ. വേദന തളർത്തിയെങ്കിലും പൊതുപ്രവർത്തനത്തിൽനിന്ന് അവൾ പിന്മാറിയില്ല.
8. ഇന്ത്യയിലെ ആദ്യകാല വനിതാ സംഘടനകളിലൊന്നായ മദ്രാസ് വിമൻസ് അസോസിയേഷനിൽ അംഗമായി; പിന്നീടത്‌യുടെ വൈസ് പ്രസിഡന്റും ആയി.
9. 1936 പൊതുതിരഞ്ഞെടുപ്പ്: മത്സരിച്ചില്ലെങ്കിലും പ്രചാരണത്തിനായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.
10. അഖിലേന്ത്യാ തലത്തിൽ വനിതകളെ ഏകോപിപ്പിക്കാനായി രൂപം നൽകിയ സംഘടനയിൽ സെക്രട്ടറി ആയി. രാജ്കുമാരി അമൃത്കൌർ പ്രസിഡന്റ് ആയിരുന്നു.
11. 1942 ക്വിറ്റിന്ത്യാ സമരം: അറസ്റ്റിലായി. രണ്ടുവർഷത്തെ തടവ് അനുഭവിച്ച ശേഷം 1944-ൽ മോചിതയായി.
12. 1945: മദ്രാസ് സിറ്റി നിയോജക മണ്ഡലത്തിൽ നിന്ന് സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കോൺസ്റ്റിറ്റുവന്റ് അസംബ്ലിയും ഇടക്കാല പാർലമെന്റും.
13. 1952 പൊതുതിരഞ്ഞെടുപ്പ്: തമിഴ്നാട്ടിലെ ദിണ്ടിക്കൽ മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി.
1957: മത്സരിച്ചില്ല. പിന്നീട് രാജ്യസഭ അംഗമായി.
14. ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിച്ച വിവിധ വിദഗ്ധസമിതികളിൽ അംഗമായി. സംസ്ഥാന–ദേശീയ തല ഫിലിം സെൻസർ ബോർഡിലും പ്രവർത്തിച്ചു.
15. 1960–63: ഭാരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ പ്രസിഡന്റ്.
16. ഭാഷാപാടവം: ഇംഗ്ലീഷ്, ഹിന്ദി, തമിഴ്. വിദേശരാജ്യങ്ങൾ പലവും സന്ദർശിച്ചു.
17. 1978 ജൂലൈ 4: അന്തരിച്ചു.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.