കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 6

സാമൂഹ്യ ക്ഷേമപദ്ധതികൾ

ദിശ ഹെല്‍പ്പ്‌ ലൈന്‍: പരീക്ഷക്കാലത്ത്‌ കുട്ടികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി നേരിടാന്‍ കൂട്ടികളെ പ്രാപ്തരാക്കാന്‍ വേണ്ടി ആരംഭിച്ച പദ്ധതി. കൌണ്‍സിലര്‍മാരുടെ സേവനം 24 മണിക്കുറും ലഭ്യമാണ്‌.ടോള്‍ഫ്രീ നമ്പര്‍ 1056.

നവപ്രഭ : പല കാരണങ്ങളാല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ആവിഷ്കരിച്ച പദ്ധതി.

നിര്‍ഭയ പദ്ധതി : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതി. 2012ല്‍ തുടങ്ങി. പ്രതിരോധം, സംരക്ഷണം, നിയമ നടത്തിപ്പ്‌, പുനരധിവാസവും ഏകീകരണവും എന്നിങ്ങനെ നാല് പ്രധാന മേഖലകളില്‍ ഇതുവഴി സര്‍ക്കാര്‍ ഇടപെടും.

നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം : ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 13 ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കാസര്‍ഗോഡ്‌, തൃശൂര്‍ ജില്ലകളില്‍ ഷെല്‍ട്ടര്‍ ഹോമുകളുണ്ട്‌.

നിര്‍ഭയ കേരളം – സുരക്ഷിത കേരളം : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര വകുപ്പ്‌ ആരംഭിച്ച പദ്ധതി.

നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ്‌ : ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധി വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ കവറേജ്‌ നല്‍കുന്ന ഇന്‍ഷുറന്‍സ്‌ പദ്ധതി.

നിറവ് : വിത്തു മുതല്‍ വിപണി വരെ കാര്‍ഷിക അനുബന്ധ മേഖലകളുടെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ്‌ നടപ്പിലാക്കിയ പദ്ധതി.

നോ യുവര്‍ ജുറിസ്ഡിക്ഷന്‍ : കേരള പോലീസിന്റെ ഈ മൊബൈല്‍ ആപ്‌ വഴി ഏത്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ ഉള്ളത്‌ എന്നതു സംബന്ധിച്ച്‌ ഒരാള്‍ക്ക്‌ അറിയാനും അവരുമായി ബന്ധപ്പെടാനും കഴിയും.

നൈപുണ്യം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി – കോളേജ്‌ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനൊപ്പം എന്തെങ്കിലും തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി.

പാലിയേറ്റീവ്‌ പ്രസ്ഥാനം : പ്രാദേശികതലത്തില്‍ സാധാരണക്കാരും ഡോക്ടര്‍മാരും മറ്റ്‌ ആരോഗ്യപ്രവര്‍ത്തകരും സാമൂഹിക – രാഷ്ട്രീയ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ ശയ്യാവലംബരായി ജീവിതദുരിതമനുഭവിക്കുന്നവര്‍ക്ക്‌ താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നതിന്‌ രൂപം നല്‍കിയ പ്രസ്ഥാനം.