കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 5

സാമൂഹ്യ ക്ഷേമപദ്ധതികൾ

ക്യൂ: യാത്രക്കാര്‍ക്ക്‌ വൃത്തിയുളള ശുചിമുറി സൌകര്യം സൌജന്യമായി ഏര്‍പ്പെടുത്തുന്നതിനുളള പദ്ധതി.

ഗ്രീന്‍ ബെല്‍റ്റ്‌: കൊളസ്ട്രോള്‍ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി മുറിച്ചെടുത്ത പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി കുടുംബശ്രീ തയ്യാറാക്കുന്ന ബൗളാണ്‌ “ഗ്രീന്‍ ബെല്‍റ്റ്‌”. ജൈവകൃഷി രീതിയില്‍ ഉത്‌പാദിപ്പിക്കുന്നവയാണ്‌ മിക്ക പച്ചക്കറികളും.

ഗോത്ര ബന്ധു : ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ആദിവാസി വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവാക്കളെ പ്രൈമറി സ്കൂളുകളില്‍ മെന്റര്‍മാരായി നിയോഗിക്കുന്ന പദ്ധതി.

ഗോത്രസാരഥി: ആദിവാസി ഈരുകളില്‍നിന്നു കുട്ടികളെ സ്‌കുളിലെത്തിക്കാനുള്ള കേരള സര്‍ക്കാര്‍ പദ്ധതി.

ഗോത്രജ്യോതി: പട്ടികവര്‍ഗ്ഗ യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള കേരള സര്‍ക്കാര്‍ പദ്ധതി.

ജനനി- ജന്മരക്ഷ: കേരളത്തിലെ പട്ടികജാതി – പട്ടിക വര്‍ഗ്ഗക്കാരായ അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം നല്‍കുന്നതിനായുള്ള പദ്ധതി. ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസം മുതല്‍ കുഞ്ഞിന്‌ ഒരു വയസ്സാകുന്നതുവരെയാണ്‌ പദ്ധതി കാലയളവ്‌.

ജലനിധി: ഗ്രാമീണ ജനതയ്ക്ക്‌ ജലം, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി.

ജലസമൃദ്ധ കേരളം : ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകളുടെ സംരക്ഷണം നടപ്പാക്കുന്നതിനുള്ള പദ്ധതി.

തന്റേടം : കേരളത്തില്‍ സ്ഥാപിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക്‌. സ്ത്രീ -പുരുഷ അസമത്വം ഇല്ലാതാക്കുക എന്നതാണ്‌ പ്രധാന ലക്ഷ്യം.

താലോലം : പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക്‌ ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം. അസ്ഥിവൈകല്യങ്ങള്‍ എന്നിവയ്ക്കും എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതര്‍ക്കും, ഡയാലിസിസ്‌, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവ്‌ ലഭ്യമാക്കുന്ന പദ്ധതി.

തൂവല്‍സ്പര്‍ശം : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി.