കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 4

സാമൂഹ്യ ക്ഷേമപദ്ധതികൾ

കരുത്ത്‌ : പെണ്‍കുട്ടികള്‍ക്ക്‌ ആയോധനകലകളില്‍ പരിശീലനം നല്‍കി അവരില്‍ ആത്മധൈര്യവും സുരക്ഷിതത്വബോധവും വര്‍ധിപ്പിക്കാനുദ്ദേശിച്ചുകൊണ്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതി.

കാന്‍സര്‍ സുരക്ഷ : കാന്‍സര്‍ ബാധിച്ച 18 വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ സൌജന്യ ചികിത്സ നല്‍കുന്ന പദ്ധതി. ചെലവേറിയ ചികിത്സ വേണ്ടവര്‍ക്ക്‌ തുക പരിമിതപ്പെടുത്തിയിട്ടില്ല. 2008 നവംബര്‍ 1ന്‌ ആരംഭിച്ചു.

കാരുണ്യ പദ്ധതി : കാന്‍സര്‍, ഹൃദയരോഗം, വൃക്കരോഗം, ഹീമോഫീലിയ എന്നീ രോഗങ്ങള്‍ ബാധിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ചികിത്സാ
പദ്ധതി. സാമ്പത്തിക സഹായത്തിനുള്ള തുക കണ്ടെത്തുന്നത്‌ “കാരുണ്യ” ലോട്ടറിയിലൂടെയാണ്‌.

കാരുണ്യ സമ്പാദ്യപദ്ധതി: ഒരുലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക്‌ ഒരു വര്‍ഷത്തിനുശേഷം നിക്ഷേപത്തുക തിരിച്ചു നല്‍കുകയും അതിന്റെ പലിശയും സാമുഹിക സുരക്ഷാ മിഷന്‍ ഫണ്ടില്‍ നിന്നുള്ള തത്തുല്യ തുകയും ചേര്‍ത്ത്‌ ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള വിഭവസമാഹരണത്തിനുള്ള പദ്ധതി. നിക്ഷേപകന്‍ ഗുണഭോക്താവിനെ നിര്‍ദ്ദേശിക്കാം.

കൂരുവിക്ക്‌ ഒരു കൂട്‌ :നിലനില്‍പ്പിനു വന്‍ഭീഷണിനേരിടുന്ന അങ്ങാടിക്കുരുവികളെ സംരക്ഷിക്കാന്‍ തടിക്കൊണ്ടുള്ള കൂടുകള്‍ നിര്‍മ്മിച്ച കൊണ്ടു നടപ്പാക്കുന്ന നൂതന പദ്ധതി.

കുടുംബശ്രീ – ട്രാവല്‍സ്‌: കുടുംബ്രശീയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി ആരംഭിച്ച ടാക്സി സര്‍വീസ്‌.

കെയര്‍ ഗിവര്‍ : ഒറ്റയ്ക്ക്‌ താമസിക്കുന്ന 60 വയസ്സുകഴിഞ്ഞവരെ സഹായിക്കാനായി കുടുംബശ്രീ തയ്യാറാക്കിയ പദ്ധതിയാണിത്‌. കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്ക്‌ ഇതിനുവേണ്ട പരിശീലനം നല്‍കുന്നു.

കെസ്റു: എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകളിൽ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ സ്വയംതൊഴില്‍ ആരംഭിക്കുന്നതിന്‌ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന പദ്ധതിയാണ്‌.
(കെസ്റു- കേരള സെല്‍ഫ്‌ എംപ്ലോയ്മെന്റ്‌ സ്കീം ഫോര്‍ രജിസ്റ്റേഡ്‌ അണ്‍എംപ്ലോയ്ഡ്‌).

കേര്രഗാമം പദ്ധതി : സംയോജിത വിള പരിപാലന രീതികള്‍ വഴി തെങ്ങ്‌ സംരക്ഷണം, നാളികേര അഭിവൃദ്ധി എന്നിവ സാധ്യമാക്കുന്നതിന്‌ കൃഷി വകുപ്പ്‌ നടപ്പിലാക്കിയ പദ്ധതി.

കൈത്താങ്ങ്‌ : അനാഥരായ പട്ടികവര്‍ഗ്ഗ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി. ഇത്തരം കൂട്ടികള്‍ക്ക്‌ പ്രതിമാസം ധനസഹായം അനുവദിക്കുന്നുണ്ട്‌.