കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 1

അഭയ: നിര്‍ധനരായ രോഗികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി. തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപ്രതികള്‍വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്.
അഭയകിരണം : അഗതികളായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്കു പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന പുതിയ പദ്ധതിയാണിത്. ആദ്യഘട്ടമായി 200 പേര്‍ക്ക് സഹായം നല്‍കും. 50 വയസ്സിനുമേലുള്ള വിധവകളെയാണ് ഈ പദ്ധതിക്ക് പരിഗണിക്കുക.
അന്നപ്രദായിനി: അട്ടപ്പാടി സംയോജിത ശിശു വികസന പദ്ധതിയിലെ 175 അംഗനവാടികളില്‍ 2013 മുതല്‍ നടപ്പാക്കി വരുന്ന ഉച്ചഭക്ഷണ പരിപാടി. കുടുംബശ്രീ മിഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
അന്നദായിനി: കേരള സാമൂഹ്യ മിഷന്റെ ആഭിമുഖ്യത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതി.
അനുയാത്ര : ഭിന്നശേഷി സൌഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനുളള പദ്ധതി
അമ്മത്തൊട്ടില്‍ : അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാന്‍ സാമൂഹികക്ഷേമ വകുപ്പ് നടപ്പിലാക്കിയ പദ്ധതി.
അമൃതം – ആരോഗ്യം: ജീവിതശൈലീ രോഗങ്ങള്‍ക്ക് സൌജന്യ രോഗനിര്‍ണയവും ചികിത്സയും ഉറപ്പുവരുത്തുന്ന ആരോഗ്യപദ്ധതി. മുപ്പതിനുമേല്‍ പ്രായമുള്ളവരാണ് പദ്ധതിയനുസരിച്ച് സ്ക്രീനിങ്ങിന് വിധേയരാകുന്നത്.
അതുല്യം: സംസ്ഥാന സാക്ഷരതാമിഷൻറെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്ന സാക്ഷരതാപദ്ധതി.
ആര്‍ദ്രം: മികച്ച ചികിത്സാസൌകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കുന്ന പദ്ധതി.
ആയുര്‍ദളം : എയ്ഡ്സ് ബോധവല്‍ക്കരണത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.