സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1
അമേരിക്കൻ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് അമേരിക്കൻ കോളനികളിൽ ഉയർന്നുകേട്ട മുദ്രാവാക്യം എന്തായിരുന്നു?
✅ പ്രാതിനിധ്യമില്ലാതെ നികുതിയില്ല
‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’ എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയതാര്?
✅ ജെയിംസ് ഓട്ടിസ്
അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് വ്യാപാരികൾ നടപ്പിലാക്കിയ വ്യാപാര നയം എന്ത് പേരിൽ അറിയപ്പെട്ടു?
✅ മെർക്കന്റിലിസം
“മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്, അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല” – ഇത് ആരുടെ വാക്കുകൾ?
✅ ജോൺ ലോക്ക്
“ഏതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടക്കി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല” – പ്രസ്താവന ആരുടേത്?
✅ തോമസ് പെയിൻ
ഒന്നാം കോണ്ടിനെന്റൽ സമ്മേളനം നടന്നത് എവിടെ?
✅ ഫിലാഡൽഫിയ
‘കോമൺ സെൻസ്’ എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചത് ആര്?
✅ തോമസ് പെയിൻ
അമേരിക്കൻ കോണ്ടിനെന്റൽ സമ്മേളനം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ വർഷം ഏത്?
✅ 1776
അമേരിക്കൻ സ്വാതന്ത്ര്യം ബ്രിട്ടൻ അംഗീകരിച്ച ഉടമ്പടി ഏത്?
✅ പാരിസ് ഉടമ്പടി
അമേരിക്കൻ ഭരണഘടന എഴുതി തയ്യാറാക്കിയതാര് (നേതൃത്വം)?
✅ ജെയിംസ് മാഡിസൺ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.