പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 10

psc

G.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
(A) ആഗോള സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കുക
(B) രാജ്യാന്തര വ്യാപാരത്തിന്റെ 75% ഉല്പാദനം
(C) രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക
(D) രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളുടെ നവീകരണം
ഉത്തരം: (B)

ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
(A) 2012 Nov. 3
(B) 2013 Jan. 6
(C) 2013 Mar. 31
(D) 2012 Mar. 6
ഉത്തരം: (C)

“സമപന്തി ഭോജനം’ സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :
(A) സഹോദരൻ അയ്യപ്പൻ
(B) പണ്ഡിറ്റ് കെ.പി. കറുപ്പൻ
(C) ശ്രീനാരായണ ഗുരു
(D) വൈകുണ്ഠ സ്വാമികൾ
ഉത്തരം: (D)

താഴെ പറയുന്നവയിൽ ഉഷ്ണ മരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?
(i) കുബു
(ii) ബുഷ്മെൻ
(iii) ദയാക്
(iv) ത്വാറെക്
(A) (ii), (iv)
(B) (i), (iii)
(C) (iii), (iv)
(D) (i), (iv)
ഉത്തരം: (A)

ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
(A) അണ്ണാഹസാരെ
(B) കൈലാസ് സത്യാർത്ഥി
(C) മേധാ പട്കർ
(D) അരുണ റോയ്
ഉത്തരം: (B)

“മീൻ വിറ്റ് പകരം നേടിയ നെൽക്കൂമ്പാരം കൊണ്ട്
വീടും ഉയർന്ന തോണികളും
തിരിച്ചറിയാൻ പാടില്ലാതായി”
ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക :
(A) അകനാനൂറ്
(B) പുറനാനൂറ്
(C) തൊൽക്കാപ്പിയം
(D) പത്തുപ്പാട്ട്
ഉത്തരം: (B)

ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ :
(A) മൂലധനം
(B) ഭൂമി
(C) തൊഴിൽ
(D) സംഘാടനം
ഉത്തരം: (A)

2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ “ഗോൾഡൻ ബൂട്ട്” ലഭിച്ച കളിക്കാരൻ ആരാണ്?
(A) ലയണൽ മെസ്സി
(B) ക്രിസ്ത്യാനോ റൊണാൾഡോ
(C) ജൂലിയസ് അൽവാരസ്
(D) കിലിയൻ എംബപെ
ഉത്തരം: (D)

2013-ന് ഒടുവിൽ സൗരയൂഥത്തിൽ എത്തിയ വാൽനക്ഷത്രം :
(A) ഐസൺ
(B) കോമറ്റ് ഹാലി ബോപ്പ്
(C) ഹാലീസ് കോമറ്റ്
(D) ഷൂമേക്കർ ലെവി-9
ഉത്തരം: (A)

മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?
(A) പാവിയ
(B) പാർമ
(C) ടുലോസ്
(D) ഓക്സ്ഫോഡ്
ഉത്തരം: (B)