കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 06

1. ഏത് ക്ഷേത്രത്തിലെ പ്രവേശനത്തെപ്പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനിത്താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിതപരിശോധന നടത്തിയത് ?
ഗുരുവായൂർ ക്ഷേത്രം.
2. ക്ഷേത്രപ്രവേശനം പുറപ്പെടുവിച്ചത് എന്നാണ് ?
1936 നവംബർ 12.
3. ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടുരാജ്യം ഏത് ?
തിരുവിതാംകൂർ.
4. ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ?
ആധുനീക കാലത്തെ അത്ഭുതം ,ജനങ്ങളുടെ അധ്യാത്മവിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി.
5. കൊച്ചി രാജാവ് ക്ഷേത്രപ്രവേശാവകാശദാന വിളംബരം പ്രഖ്യാപിച്ചതെന്ന് ?
1948 ഏപ്രിൽ.
6. മദിരാശി ക്ഷേത്രപ്രവേശന നിയമം ഏത് വർഷമായിരുന്നു ?
1947.
7. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന താര്?
ടി.കെ.മാധവൻ.
8. ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏതാണ് ?
പാലിയം സത്യാഗ്രഹം.
9. പാലിയം സത്യാഗ്രഹം നടന്നത് ഏത് വർഷമാണ് ?
1947 ഡിസംബർ മുതൽ 1948 മാർച്ച് വരെ.
10. പാലിയം സത്യാഗ്രഹത്തിന്ന് വേദിയായ സ്ഥലം ഏത് ?
കൊച്ചിയിലെ ചേന്ദമംഗലം.