കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 05

1. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരാണ് ?
റാണി ഗൗരി ലക്ഷ്മിഭായ്.

2. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ്ൺ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ?
സ്വാതിതിരുനാൾ.

3. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ “സവർണജാഥ ” നയിച്ചതാര് ?
മന്നത്ത് പത്മനാഭൻ.

4. സവർണ ജാഥയിൽ പങ്കെടുത്തവർ സന്ദർശിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയെയാണ് ?
റാണി സേതുലക്ഷ്മിഭായെ.

5. തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിപരിഗണന കൂടാതെ സമസ്ത ഹിന്ദുക്കൾക്കും ആയി തുറന്ന് കൊടുത്തത് ഏത് വർഷമാണ് ?
1928 ൽ.

6. വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു ?
ഇരുപത് മാസം.

7. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരപ്രചരണത്തിന്റെ ഭാഗമായ് കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ജാഥ നയിച്ചതാര് ?
എ.കെ.ഗോപാലൻ.

8. ഗുരുവായൂർ സത്യാഗ്രഹസമയത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു ?
കോഴിക്കോട് സാമൂതിരി.

9. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് ?
1931 നവംബർ 1.

10. ഗാന്ധിജിയുടെ നിർദേശപ്രകാരം കെ.കേളപ്പൻ ഉപവാസം അവസാനിച്ചതെന്ന് ?
1932 ഒക്ടോബർ 2.