കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 04

1. സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിൽ ആരംഭി ച്ച സാമുദായിക സംഘടന ?
നായർ സർവ്വീസ് സൊസൈറ്റി.
2. ഏത് സമരത്തിന്റെ ഭാഗമായിരുന്നു സവർണജാഥ?
വൈക്കം സത്യാഗ്രഹം.
3. വേലചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ആദ്യമായ് മുഴക്കിയ വ്യക്തി ?
വൈകുണ്ഠസ്വാമി.
4. ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത്?
യോഗക്ഷേമസഭ.
5. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ?
വൈകുണ്ഠസ്വാമികൾ.
6. 1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ?
എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും.
7. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്രം അനുവദിച്ച വർഷം ?
1928 ൽ.
8. തിരുവിതാകൂറിൽ റാണി സേതുലക്ഷ്മീഭായ് ദേവദാസി സമ്പ്രദായം നിർത്തലാ ക്കിയത് ഏത് വർഷമാണ് ?
1930 ൽ.
9. 1696 ൽ പുലപ്പേടി ,മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിർത്തലാക്കിയത് ആരാണ് ?
കോട്ടയം കേരള വർമ്മ.
10. 1696 ലെ തിരുവിതാംകോട് ശാസനത്തിന്റെ പ്രാധാന്യമെന്ത് ?
പുലപ്പേടി ,മണ്ണാപ്പേടി എന്നിവ നിർത്തലാക്കി.