കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 03

1. വി.കെ ഗുരുക്കൾ ഏത് പേരിലാണ് കേരളനവോത്ഥാന ചരിത്രത്തിൽ അറിയപ്പെടുന്നത് ?
വാഗ്ഭടാനന്ദൻ.

2. ശ്രീമൂലം തിരുനാൾ മഹാരാജാവിന് “മലയാളി മെമ്മോറിയൽ ”സമർപ്പിക്കപ്പെട്ട വർഷം ?
1891.

3. ഭാരതത്തിന്റെ രാഷ്ട്രപതി “ഭാരത കേസരി” ബഹുമതി നൽകിയ കേരളീയ നവോത്ഥാന നായകൻ ?
മന്നത്ത് പത്മനാഭൻ.

4. അവർണ്ണസ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായ് സമരം നടത്തിയതാര് ?
ആറാട്ടുപുഴ വേലായുധപണിക്കർ.

5. “കേരളത്തിലെ മാഗ്നകാർട്ട” എന്നു വിശേഷിപ്പിക്കുന്ന സംഭവം ?
ക്ഷേത്രപ്രവേശന വിളംഭരം.

6. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് “വൈക്കം വീരാർ”എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര് ?
ഇ.വി.രാമസ്വാമിനായ്ക്കർ.

7. നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായ് നിലവിൽ വന്ന സംഘടനയേത് ?
യോഗക്ഷേമസഭ.

8. “കല്ലുമാല സമര”ത്തിന്റെ നേതാവ് ആരായിരുന്നു ?
അയ്യങ്കാളി.

9. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു ?
എ.കെ.ഗോപാലൻ.

10. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ?
ശ്രീചിത്രതിരുനാൾ ബാലരാമവർമ്മ.