പണ്ഡിറ്റ് കറുപ്പൻ പി എസ് സി ചോദ്യോത്തരങ്ങൾ

💜 പണ്ഡിറ്റ് കറുപ്പൻ ജനിച്ചവർഷം?
🅰 1885 മെയ് 24
💜 പണ്ഡിറ്റ് കറുപ്പൻ്റെ ജന്മസ്ഥലം?
🅰 ചേരാനല്ലൂർ, എറണാകുളം
💜 സാഹിത്യ കുടീരം ആരുടെ വീട്ട് പേരാണ്?
🅰 പണ്ഡിറ്റ് കറുപ്പൻ
💜 പണ്ഡിറ്റ് കറുപ്പൻ്റെ ബാല്യകാല നാമം എന്തായിരുന്നു?
🅰 ശങ്കരൻ
💜 പണ്ഡിറ്റ് കറുപ്പൻ്റെ ഭാര്യയുടെ പേര്?
🅰 കുഞ്ഞമ്മ
💜 പണ്ഡിറ്റ് കറുപ്പൻ്റെ ആദ്യ കാല ഗുരു?
🅰 അഴീക്കൽ വേലു വൈദ്യൻ കറുപ്പ്
💜 പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ ഏതാണ്?
🅰 കല്യാണദായിനി സഭ
💜 കല്യാണദായിനി സഭ സ്ഥാപിച്ച വർഷം?
🅰 1912
💜 കൃഷ്ണാദിയ ആശാനും പണ്ഡിറ്റ് കറുപ്പനും കൂടി കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ച വർഷം?
🅰 1913
💜 കവിതിലകൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
🅰 പണ്ഡിറ്റ് കറുപ്പൻ
💜 പണ്ഡിറ്റ് കറുപ്പന് കവിതിലകം നല്കിയതാരാണ്?
🅰 കൊച്ചി മഹാരാജാവ്
💜 പണ്ഡിറ്റ് കറുപ്പൻ അഖിലകേരള അരയ മഹാസഭ സ്ഥാപിച്ച വർഷം?
🅰 1922
💜 പണ്ഡിറ്റ് കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ വർഷം?
🅰 1925
💜 1913ൽ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ ആരാണ്?
🅰 പണ്ഡിറ്റ് കറുപ്പൻ
💜 ഇടക്കൊച്ചിയിൽ ജ്ഞാനോദയ സഭ രൂപീകരിച്ചത് ആരാണ്?
🅰 കറുപ്പൻ
💜 കൊടുങ്ങല്ലൂരിൽ കല്യാണദായിനി സഭ രൂപീകരിച്ചത് ആരാണ്?
🅰 പണ്ഡിറ്റ് കറുപ്പൻ
💜 പണ്ഡിറ്റ് കറുപ്പൻ്റെ പ്രധാന കൃതികൾ താഴെ കൊടുത്തിരിക്കുന്നു
🅰 ഉർവശി
🅰 ജാതിക്കുമ്മി
🅰 ബാലോദ്യാനം
🅰 ധീവര തരുണിയുടെ വിലാപം
🅰 സൗദാമിനി
🅰 ശകുന്തള
🅰 പാവങ്ങളുടെ പാട്ട്
🅰 ചിത്രലേഖ
🅰 സുഗത സൂക്തം
🅰 കാളിയമർദ്ദനം തുള്ളൽ
💜 പണ്ഡിറ്റ് കറുപ്പൻ്റെ നാടകങ്ങൾ
🅰 പഞ്ചവടി
🅰 ലങ്കാമർദ്ദനം
🅰 ബാലകലേശം
🅰 എഡ്വേഡ് വിജയം
💜 പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യത്തെ കൃതിയാണ് ?
🅰 ലങ്കാമർദ്ദനം
💜 തൊട്ടുകൂടായ്മക്ക് എതിരെയും ജാതിവ്യവസ്ഥയ്ക്ക് എതിരെയും എഴുതിയ കേരളത്തിലെ ആദ്യ കൃതി?
🅰 ജാതിക്കുമ്മി
💜 പണ്ഡിറ്റ് കറുപ്പൻ അന്തരിച്ചവർഷം?
🅰 1938 മാർച്ച് 23