Malayalam Literature PSC Questions and Answers

literature

1. കേരളം ഭരിച്ചിരുന്ന പത്ത് ചേരരാജാക്കന്മാരെ പ്രകീർത്തിക്കുന്ന സംഘകാല കാവ്യസമാഹാരം ഏത്?

Ans: പതിറ്റുപ്പത്ത്

2. ഇളങ്കോ അടികൾ രചിച്ച ‘ചിലപ്പതികാര’ത്തിലെ നായിക കണ്ണകിയാണല്ലോ, നായകനാര്?

Ans: കോവലൻ

3. മലയാളവും സംസ്കൃതവും കലർന്ന മിശ്രസാഹിത്യഭാഷക്ക് പറഞ്ഞിരുന്ന പേര്?

Ans: മണിപ്രവാളം

4. 14 -ആം നൂറ്റാണ്ടിനു മുമ്പ് ചീരന്മാർ രചിച്ച ‘രാമചരിതം’ രാമായണത്തിലെ എത്ര കാണ്ഡങ്ങളുടെ പുനരാവിഷ്കാരമാണ്?

Ans: ഒരു കാണ്ഡം മാത്രം. യുദ്ധകാണ്ഡം

5. കോവളത്തിനടുത്ത് അവ്വാടുതുറയിൽ ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാൻ രചിച്ച ‘രാമകാവ്യം’ തിരുവനന്തപുരത്ത് പത്ഭനാവസ്വാമിക്ഷേത്രത്തിൽ ഉത്സവകാലത് ചന്ദ്രവളയം എന്ന ലഘുവാദ്യം ഉപയോഗിച്ച് പാടിപ്പോന്നിരുന്നു. ഈ കൃതി ഏതുപേരിലാണ് പ്രസിദ്ധം?

Ans: രാമകഥപ്പാട്ട്

6. മാനവിക്രമൻ സാമൂതിരിയുടെ സദസ്യരായിരുന്ന പതിനെട്ടരക്കവികളിൽ മലയാളത്തിലെഴുതിയ അരക്കവി ആര്?

Ans: പുനം നമ്പൂതിരി

7. ‘വാല്‌മീകിരാമായണം’ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ആര്?

Ans: കോട്ടയം കേരളവർമ്മ

8. കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിന് മലയാളത്തിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണ് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഈ കൃതി ഏതു പേരിൽ അറിയപ്പെടുന്നു?

Ans: ഭാഷാകൗടലീയം

9. പൂർണ്ണമായി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യഗ്രന്ഥം?

Ans: സംക്ഷേപവേദാർഥം (1772 – ക്ലമൻറ് പാതിരി)

10. മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തിൽ?

Ans: ഹോർത്തുസ് മലബാറിക്കസ് (1686)

11. മലയാളത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാവിവരണ ഗ്രന്ഥം?

Ans: വർത്തമാനപ്പുസ്തകം (പാറേമ്മാക്കിൽ തോമ്മാക്കത്തനാർ)

12. ‘കേരളകൗമുദി’ എന്ന മലയാള വ്യാകരണഗ്രന്ഥം രചിച്ചതാര്?

Ans: കോവുണ്ണി നെടുങ്ങാടി (1831 -89)

13. ‘കേരളപാണിനി’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

Ans: എ.ആർ. രാജരാജവർമ്മ (1863 – 1918)

14. ‘കുന്ദലത’ എന്ന നോവലിന്റെ കർത്താവ് സ്ഥാപിച്ച ബാങ്കിന്റെ പേര്?

Ans: നെടുങ്ങാടി ബാങ്ക് (അപ്പു നെടുങ്ങാടി)

15. മലയാളത്തിലെ ആദ്യ മഹാകാവ്യമായ ‘രാമചന്ദ്രവിലാസം’ (1901) രചിച്ചതാര്?

Ans: അഴകത്ത് പതിഭനാഭക്കുറുപ്പ് (1869 – 1931)