Malayalam Literature PSC Questions and Answers Part 2

literature

1. 1902 ലും 1909 ലും ‘ഒരു വിലാപം’ എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുണ്ടായി. കവികൾ ആരെല്ലാം?

Ans: സി.എസ്. സബ്രമണ്യൻ പോറ്റി (1902), വി.സി. ബാലകൃഷ്ണ്ണപണിക്കർ (1909)

2. കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം?

Ans: കേശവീയം

3. ‘കേരളസാഹിത്യചരിത്രം’ ആരുടെ കൃതി ആണ്?

Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ (1953 – 1957ൽ പ്രസിദ്ധികരിച്ചത്)

4. മലബാർ മാനുവലിന്റെ കർത്താവ് ആരാണ്?

Ans: വില്യം ലോഗൻ

5. മലയാളത്തിലെ ആദ്യത്തെ ഭഗവത്ഗീതാ വിവർത്തനമായ ‘ഭാഷാഭാഗവത്ഗീത’യുടെ കർത്താവ്?

Ans: മലയിൻകീഴ് മാധവൻ (മാധവപ്പണിക്കർ)

6. ഉദയവർമ്മൻ കോലത്തിരിയുടെ നിർദ്ദേശപ്രകാരം രചിച്ചുവെന്ന് കരുതപ്പെടുന്ന പ്രസിദ്ധ മലയാള കാവ്യം?

Ans: കൃഷ്ണഗാഥ (ചെറുശ്ശേരി)

7. ‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടിക്കൃഷ്ണമാരാരുടെ ലേഖനം ഏതു കൃതിയെക്കുറിച്ച്?

Ans: ഉണ്ണുനീലിസന്ദേശം

8. ‘അന്ത ഹന്തയ്ക്കിന്ത പട്ട്’ എന്ന് ഉദ്ദണ്ഡശാസ്തികൾ പ്രശംസിച്ച കവി?

Ans: പുനംനമ്പൂതിരി

9. മലയാളലിപി ആദ്യമായി പ്രത്യക്ഷപ്പെടുന്ന ശാസനം?

Ans: വാഴപ്പള്ളി ശാസനം (കൊ.വ ഒന്നാംശതകം)

10. കേരളത്തിന്റെ ശാകുന്തളമെന്നു ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച (‘വായനശാലയിൽ’) ആട്ടക്കഥ ഏത്?

Ans: നളചരിതം (ഉണ്ണായിവാര്യർ)

11. ആദ്യമായി ബൈബിൾ പൂർണമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

Ans: ബഞ്ചമിൻ ബെയ്‌ലി (1842 ൽ)