മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 6

1. 1944 മെയ് മാസത്തില്‍ ഗാന്ധിജിയെ അപായപ്പെടുത്താ൯ ഗോഡ്സെയും ഒരു കുട്ടം ആള്‍ക്കാരും ശ്രമം നടത്തിയ സ്ഥലമാണ് പഞ്ച്ഗനി.
2. മരണദിവസം ഗാന്ധിജിയെ ഏറ്റവുമൊടുവില്‍ സന്ദര്‍ശിച്ച പ്രമുഖ നേതാവ് സര്‍ദാര്‍ പട്ടേലായിരുന്നു.
3. ഗാന്ധിവധക്കേസില്‍ എഫ്.ഐ.ആറില്‍ മൊഴിനല്‍കിയത് ചന്ദ് ലാല്‍ മേത്തയാണ്.
4. എഴുപത്തിയൊന്‍പതാം വയസ്സിലാണ് ഗാന്ധിജി വധിക്കപ്പെട്ടത്.
5. മരണസമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്നത് മനുവും ആഭയുമായിരുന്നു.
6. ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ ഹിന്ദു രാഷ്ട്ര എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു.
7. 1930 മോഡല്‍ യുഎസ്‌എഫ് 73 എന്ന നമ്പരുള്ള സ്റ്റുഡ് ബേക്കര്‍ കാറിലാണ് ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ വന്നത്.
8. ഗോഡ്സെ രചിച്ച പുസ്തകമാണ് May It Please Your Honour.
9. ഇറ്റാലിയന്‍ ബറീറ്റ എം 1934 സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ വധിച്ചത്. ലോക.ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തോക്കായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.
10. ഹേ റാം എന്നായിരുന്നു ഗാന്ധിജി അവസാനമായി പറഞ്ഞത്.