മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 5

1. 1947 ഓഗസ്ത് 15-ന് രാജ്യം സ്വാതന്ത്ര്യദിനം ആഘേഷിക്കുമ്പോള്‍ ഗാന്ധിജി മതസൗഹാര്‍ദ്ദത്തിനുള്ള ശ്രമങ്ങളില്‍മുഴുകി കല്‍ക്കട്ടയിലായിരുന്നു.
2. സ്വാതന്ത്ര്യദിന സന്ദേശം ആവശ്യപ്പെട്ട ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടറോട് തന്റെ സ്രോതസുകള്‍ വറ്റിപ്പോയി എന്നാണ് ഗാന്ധിജി പറഞ്ഞത്.
3. ഇന്ത്യാവിഭജനത്തെ ആധ്യാത്മിക ദുരന്തമെന്ന്‍ വിശേഷിപ്പിച്ചത് മഹാത്മാഗാന്ധിയാണ്.
4. സ്വാതന്ത്ര്യത്തിനുശേഷം 1948-ല്‍ കോണ്‍ഗ്രസിനെ ലോക് സേവാ സംഘ് ആക്കി മാറ്റണമെന്നാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്.
5. ഗാന്ധിജി അവസാനത്തെ സത്യാഗ്രഹം അനുഷ്ഠിച്ചത് പാകിസ്താന്‍ ഇന്ത്യ നല്‍കാനുള്ള 55 കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടും ഹിന്ദു-മുസ്ലിം സംഘട്ടനത്തില്‍ മനസ്സുവേദനിച്ചുകൊണ്ടുമാണ്.
6. ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സെയെ പ്രേരിപ്പിച്ച കാരണങ്ങളിലൊ
ന്ന് ഈ സത്യാഗ്രഹമായിരുന്നു ( ഗാന്ധി വധക്കേസിന്റെ വിചാരണസമയത്ത് വെളിപ്പെടുത്തിയത്).
7. 1948 ജനുവരി 12-ന് ഡല്‍ഹിയില്‍ ആരംഭിച്ചതായിരുന്നു ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം.
8. 1948 ജനുവരി 20-ന് ന്യൂുഡല്‍ഹിയില്‍വച്ച് ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചയാളാണ് മദന്‍ലാല്‍ പഹ്വ. ഗാന്ധി വധക്കേസില്‍ ഗൂഡാലോചനക്കുറ്റത്തിന് മദന്‍ലാല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
9. 1948 ജനുവരി 30 ന് വൈകുന്നേരം 5.17-ന് ന്യൂഡല്‍ഹിയില്‍ ബിര്‍ളാ ഹൌസിനു സമീപത്തുവച്ചാണ് പോയിന്റ്‌ബ്ലാങ്ക് റേഞ്ചില്‍ നാഥുറാം ഗോഡ്സെയുടെ തോക്കില്‍
നിന്നുള്ള മുന്ന് വെടിയേറ്റ് ഗാന്ധിജി വധിക്കപ്പെട്ടത്.
10. ഗാന്ധിജിയെ വധിച്ചശേഷം ഓടിയ ഗോഡ്സെയെ പിന്തുടര്‍ന്ന് കിഴ്പ്പെടുത്തിയത് ഒഡിഷ സ്വദേശിയായ രഘു നായക് ആണ്.