LDC MAIN PREVIOUS QUESTIONS

1. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
A) സലിം അലി
B) എച്ച്. എൻ കുൻസ്രു
C) ഫസൽ അലി ✔
D) കെ. എം. പണിക്കർ

2. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ?
A) മാംഗനീസ് വ്യവസായം
B) ഇരുമ്പുരുക്ക് വ്യവസായം ✔
C) ചെമ്പ് വ്യവസായം
D) ബോക്സൈറ്റ് വ്യവസായം

3. ബ്രിട്ടീഷ് രേഖകളിൽ “കൊട്ടോട്ട് രാജ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ?
A) വേലുത്തമ്പി ദളവ
B) പഴശ്ശിരാജ ✔
C) മാർത്താണ്ഡവർമ്മ
D) പാലിയത്തച്ചൻ

4. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?
A) അലഹബാദ്-ഹാൽഡിയ ✔
B) സദിയ-യൂബി
C) കാക്കിനട-പുതുച്ചേരി
D) കൊല്ലം-കോഴിക്കോട്

5. സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവർ ആരെല്ലാം ?
A) സി. ആർ. ദാസ്, ജവഹർലാൽ നെഹ്റു
B) സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു ✔
C) മോത്തിലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്
D) മോത്തിലാൽ നെഹ്റു, ചന്ദ്രശേഖർ ആസാദ്

6. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?
A) 165.2 ലക്ഷം ച. കി. മീ.
B) 73.4 ലക്ഷം ച. കി. മീ. ✔
C) 82 4 ലക്ഷം ച. കി. മീ.
D) 14.09 ലക്ഷം ച. കി. മീ.

7. അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
A) ടെസ്സി തോമസ് ✔
B) പി. ടി. ഉഷ
C) ഡോ. ജാൻസി ജെയിംസ്
D) ജെനി ജെറോം

8. കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?
A) മലനാട്
B) ഇടനാട്
C) മരുപ്രദേശം ✔
D) തീരപ്രദേശം

9. ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ?
A) ബെൽഗ്രേഡ് സമ്മേളനം
B) ബാസുങ്ങ് സമ്മേളനം ✔
C) വെനസ്വല സമ്മേളനം
D) ലാഹോർ സമ്മേളനം

10. സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള-കർണാടക ഭാഷ ?
A) തുളു
B) കൊങ്കിണി
C) ബ്യാരി ✔
D) കന്നഡ