കേരളചരിത്രവും രാജാക്കന്‍മാരും Part 14
1. ഏത് തിരുവിതാംകൂര്‍ രാജാവാണ് ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയത്?
സ്വാതി തിരുനാള്‍
2. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂറില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ആവിഷ്കരിച്ചത്?
ചിത്തിര തിരുനാള്‍
3. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭണം നടന്നത്?
ചിത്തിര തിരുനാള്‍
4. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയിലേക്ക് ഒരു വനിതയെ (മേരി പുന്നന്‍ ലൂക്കോസ്) ആദ്യമായി നാമനിര്‍ദ്ദേശം ചെയ്ത് അംഗമാക്കിയത്?
ശ്രീമൂലം തിരുനാള്‍
5. ഏത് രാജാവിന്‍റെ കാലത്താണ് തിരുവനന്തപുരം പൂര്‍ണമായും തിരുവിതാംകൂറിന്‍റെ തലസ്ഥാനമായത്?
സ്വാതി തിരുനാള്‍
6. ഏത് രാജാവിന്‍റെ കാലത്താണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിതമായത്?
സ്വാതി തിരുനാള്‍
7. ഏത് രാജാവിന്‍റെ കാലത്താണ് ഡിലനോയ് അന്തരിച്ചത്?
ധര്‍മരാജാവ്
8. ഏത് രാജാവിന്‍റെ കാലത്താണ് വൈക്കത്ത് പാച്ചു മൂത്തത് തിരുവിതാംകൂര്‍ ചരിത്രം രചിച്ചത് (1867)?
ആയില്യം തിരുനാള്‍
9. ഏത് രാജാവിന്‍റെ കാലത്താണ് കൊല്ലവര്‍ഷം ആരംഭിച്ചത്?
രാജശേഖരന്‍
10. ഏത് രാജാവിന്‍റെ കാലത്താണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത്?
ശ്രീമൂലം തിരുനാള്‍
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.