തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 4

തിരുവിതാംകൂറിലെ രാജാക്കന്മാര്‍
1. 1800-ല്‍ വേലുത്തമ്പി ദളവ ആയിനിയമിക്കപ്പെട്ടത് ഏതു രാജാവിന്റെ കീഴിലാണ്?
ബാലരാമവര്‍മ
2. ഹൈദര്‍ അലിയും, ടിപ്പുസുല്‍ത്താനും കേരളം ആക്രമിച്ചത് ആരുടെ ഭരണകാലത്താണ്?
ധര്‍മരാജാവ്
3. സാമൂതിരി, കോലത്തിരി, കൊച്ചിരാജ കുടുംബാംഗങ്ങള്‍ എന്നിവര്‍ തിരുവിതാംകൂറില്‍ രാഷ്ട്രീയാഭയം തേടിയത് ആരുടെ ഭരണകാലത്താണ്?
ധര്‍മരാജാവ്
4. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാൻ മധ്യകേരളത്തില്‍ നെടുംകോട്ട നിര്‍മിച്ച തിരുവിതാംകൂര്‍ ഭരണാധികാരിയാര് ?
ധര്‍മരാജാവ്
5. ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആരാണ്?
ധര്‍മരാജാവ്
6. ‘ബാലരാമഭരതം’ ആരുടെ കൃതിയാണ്?
ധര്‍മരാജാവ്
7. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു?
റാണി ഗൗരി ലക്ഷമീബായി (1810-15)
8. 1812 ഡിസംബര്‍ 5-ലെ രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂറിലെ അടിമക്കച്ചവടം നിര്‍ത്തലാക്കിയ ഭരണാധികാരിയാര് ?
റാണി ഗൗരി ലക്ഷ്മീബായി
9. ‘ചട്ടവരിയോലകള്‍ ” എന്ന പേരില്‍ ഒരു നിയമസംഹിത തയാറാക്കിയ തിരുവിതാംകൂര്‍ ദിവാനാര് ?
കേണല്‍ മണ്‍റോ
10. സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വേതനം നല്‍കാതെ തൊഴിലാളികളെ ഏര്‍പ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂര്‍ റാണിയാര് ?
ഗൗരി പാര്‍വതീബായി (1815-1829)