പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ PART 6

  • ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ :
    (A) പ്രചന്ദ്
    (B) കവച്
    (C) രക്ഷക്
    (D) നിപുൺ
    ഉത്തരം: (A)
  • വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
    (A) ഞാറ്റുവേല
    (B) വയലും വീടും
    (C) നൂറുമേനി
    (D) കാർഷികരംഗം
    ഉത്തരം: (C)
  • വിറ്റാമിൻ A യെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
    (i) വിറ്റാമിൻ A യുടെ രാസനാമം റെറ്റിനോൾ ആണ്
    (ii) വിറ്റാമിൻ A യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു ഇവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
    (A) (i) മാത്രം ശരിയാണ്
    (B) (ii) മാത്രം ശരി
    (C) (i) ഉം (ii) ഉം ശരിയാണ്
    (D) (i) ഉം (ii) ഉം ശരിയല്ല
    ഉത്തരം: (C)
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര് എന്താണ്?
    (A) സ്റ്റേപിസ്
    (B) മല്ലിയസ്
    (C) റേഡിയസ്
    (D) അൾന
    ഉത്തരം: (A)
  • കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
    (A) ശ്രീകാര്യം
    (B) പട്ടാമ്പി
    (C) മണ്ണുത്തി
    (D) മങ്കൊമ്പ്
    ഉത്തരം: (C)
  • ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി :
    (A) തെന്മല
    (B) പൊൻമുടി
    (C) മൂന്നാർ
    (D) തേക്കടി
    ഉത്തരം: (A)
  • നെഫ്രൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ഏതാണ്?
    (A) കരൾ
    (B) ശ്വാസകോശം
    (C) തലച്ചോറ്
    (D) വൃക്ക
    ഉത്തരം: (D)
  • 2022-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്?
    (A) ബാരി ഷാർപ്ലെസ്
    (B) ജോൺ എഫ്. ക്ലൗസർ
    (C) ഡഗ്ലസ് ഡയമണ്ട്
    (D) സ്വാന്തേ ബോ
    ഉത്തരം: (D)
  • കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
    (A) മധ്യപ്രദേശ്
    (B) രാജസ്ഥാൻ
    (C) തെലങ്കാന
    (D) ഉത്തർപ്രദേശ്
    ഉത്തരം: (A)
  • രാസസമവാക്യങ്ങൾ സമീകരിക്കപ്പെടുമ്പോൾ താഴെപ്പറയുന്നവയിലേതു
    ഗുണമാണ് സമീകരിക്കപ്പെട്ടിരിക്കുന്നത്?
    (A) പിണ്ഡം
    (B) വ്യാപ്തം
    (C) മർദ്ദം
    (D) ഇതൊന്നുമല്ല
    ഉത്തരം: (A)