Kerala Psc driver Question and Answers

psc

1. വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിന് ആവശ്യമായ വീതിയില്ലാത്ത കുത്തനെയുള്ള റോഡുകളിലും മല പ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനും മുൻഗണന നൽകണം

കയറ്റം കയറിവരുന്ന വാഹനത്തിന്

2. ഒരു ത്രികോണത്തിന് ഉള്ളിലുള്ള കോഷനറി സൈനിൽ ഒരു റെയിൽവേ എൻജിന്റെ ചിത്രം കാണുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത്
കാവൽക്കാരനില്ലാത്ത റെയിൽവേ ലെവൽ ക്രോസ് മുന്നിലുണ്ട്

3. വാഹനത്തിൻറെ പിൻഭാഗത്ത് ഉപയോഗിക്കുന്ന റിഫ്ലടിങ് ടാപ്പിന്റെ നിറം
ചുവപ്പ്

4. തൻറെ വാഹനാപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക് പറ്റിയാൽ ഡ്രൈവർ എത്രയും വേഗം………… സമയത്തിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം
24 മണിക്കൂർ

5. മദ്യപിച്ച് വാഹനം ഓടിച്ചാൽ

ഫൈനും തടവ് ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്

6.ഒരു ജംഗ്ഷനിൽ നിന്ന് മുന്നിലേക്കും പിന്നിലേക്കും ഒരു വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത ദൂരം

50 മീറ്റർ

7. അടിയന്തര വാഹനങ്ങളുടെ മുൻഗണന താഴെപ്പറയുന്നവയിൽ ഏത് പ്രകാരമാണ്
ഫയർ സർവീസ് വാഹനം, ആംബുലൻസ്, പോലീസ് സർവീസ് വാഹനം

8. കെട്ടി വലിക്കുമ്പോൾ വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ……..ൽ കൂടാൻ പാടില്ല
25 km

9. കേരളത്തിലെ നാലുവരിപ്പാതയിൽ മോട്ടോർ കാറിന് അനുവദിക്കപ്പെട്ട പരമാവധി വേഗത മണിക്കൂറിൽ……………. കിലോമീറ്റർ ആണ്
90

10. ലൈറ്റ് മോട്ടോർ വാഹനം എന്നാൽ

ഗ്രോസ് വെഹിക്കിൾ വെയിറ്റ് 7500 കിലോഗ്രാമിൽ കവിയാത്തത്

11. ഇവയിൽ ഏതു ഫോമിലാണ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നത്
ഫോറം 4

12. ലൈറ്റ് മോട്ടോർ വാഹനം ചുരുങ്ങിയത് ഇത്ര കാലയളവ് ഓടിച്ച പരിചയം ഉണ്ടെങ്കിലേ ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ലേണേഴ്സ് ലൈസൻസ് അനുവദിക്കുകയുള്ളൂ … ചുരുങ്ങിയ കാലയളവ് എത്രയാണ്
ഒരു വർഷം

13. ട്രാൻസ്പോർട്ട് വാഹനത്തിന്റെ ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം
20 വയസ്സ്

14. ഫ്ലഡ് ഗേജ് ഒരു ………..അടയാളമാണ്
മുന്നറിയിപ്പ് അടയാളം