എസ്‌എസ്‌എൽസി / പ്ലസ് ടു / ബിരുദം യോഗ്യതകളുണ്ടോ?; കേന്ദ്ര സർവീസിൽ 5369 ഒഴിവുകൾ

psc

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു.

വിവിധ റീജനുകളിൽ 549 തസ്തികകളിലായി 5369 ഒഴിവുണ്ട്. സിലക്‌ഷൻ പോസ്റ്റ് തസ്തികകളാണ്. കേരള–കർണാടക റീജനിൽ 378 ഒഴിവ്. അപേക്ഷ ഈമാസം 27 വരെ. https://ssc.nic.in

∙യോഗ്യത: എസ്‌എസ്‌എൽസി / പ്ലസ് ടു / ബിരുദം. പ്രായം, ഒഴിവുള്ള വകുപ്പുകൾ എന്നീ വിശദാംശങ്ങൾ വെബ്സൈറ്റിൽ.

∙ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്.

∙അപേക്ഷാഫീസ്: 100 രൂപ. വനിതകൾ / പട്ടികവിഭാഗക്കാർ / ഭിന്നശേഷിക്കാർ / വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. ഓൺലൈനായോ എസ്ബിഐ വഴി ചലാനായോ 28 വരെ ഫീസ് അടയ്‌ക്കാം.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ വഴി. നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷാ സിലബസ് വിവരങ്ങൾ വെബ്സൈറ്റിൽ. ഓരോ വിഭാഗത്തിനും വ്യത്യസ്ത പരീക്ഷയായിരിക്കും.

വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. തുടർന്ന് സൈറ്റിലെ Phase-XI/2023/Selection Posts Examination എന്ന ലിങ്ക് വഴി അപേക്ഷ പൂരിപ്പിക്കാം. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. അപേക്ഷ സമർപ്പിച്ചശേഷം പ്രിന്റ് ഒൗട്ട് എടുക്കണം. അപേക്ഷയും യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം.

∙വിശദവിവരങ്ങൾക്കു റീജനൽ / സബ് റീജനൽ ഓഫിസുകളുടെ വെബ്സൈറ്റ് കാണുക.

∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡുകളും: എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211).