Kerala PSC Chemistry Questions Part 8

chemistry

പഞ്ചസാര

1. പഞ്ചസാരയിലുള്ള ഊർജ്ജം പകരുന്ന രാസഘടകമേത്‌?
– കാര്‍ബോ ഹൈഡ്രേറ്റ്‌

2. ഏറ്റവും ലഘുവായ പഞ്ചസാരയേത്‌?
– ഗ്ലൂക്കോസ്‌

3. തേനില്‍ ഏറ്റവും കൂടുതലുള്ള പഞ്ചസാരയേത്‌?
– ഫ്രക്ടോസ്‌ അഥവാ ലെവുലോസ്‌

4. പഴങ്ങളില്‍ ഏറ്റവും വ്യാപകമായുള്ള പഞ്ചസാരയേത്‌?
– ഫ്രക്ടോസ്‌

5. ഏറ്റവും മധുരമുള്ള പ്രകൃതിദത്തമായ പഞ്ചസാരയേത്‌?
– ഫ്രക്ടോസ്‌

6. നിത്യജീവിതത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പഞ്ചസാരയേത്‌?
– സുക്രോസ്‌ അഥവാ ടേബിള്‍ഷുഗര്‍

7. തേനിന്റെ പി.എച്ച്‌. മൂല്യമെത്ര?
– 3.2-നും 4.5-നും മധ്യേ

8. പാലില്‍ സമൃദ്ധമായുള്ള പഞ്ചസാരയേത്‌?
– ലാക്ടോസ്‌

9. ലാക്ടോസിനെ ദഹിപ്പിക്കാനായി കുട്ടികളുടെ ശരീരത്തിലുള്ള എൻസൈമേത്?
– ലാക്ടേസ്

10. വുഡ്‌ ഷുഗര്‍ എന്നറിയപ്പെടുന്നതെന്ത്‌?
– സൈലോസ്‌

11. രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്‌?
– ഗ്ലുക്കോസ്‌ അഥവാ ഡെകസ്ട്രോസ്‌

12. ഹരിതസസ്യങ്ങളില്‍ പ്രകാശ സംശ്ലേഷണ ഫലമായിഉണ്ടാവുന്ന പഞ്ചസാരയേത്?
– ഗ്ലുക്കോസ്‌

13. ശരീരത്തില്‍ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന അവയവമേത്‌?
– കരള്‍

14. അന്നജത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്‌?
– മാള്‍ട്ടോസ്‌

15. ബേബി ഫുഡുകളിൽ വ്യാപകമായി ഉപയോഗിക്കുന്നപഞ്ചസാരയേത്‌?
– മാള്‍ട്ടോസ്‌

16. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമേത്‌?
– ബ്രസീൽ

17. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്ന രോഗമേത്‌?
– ഡയബറ്റിസ്‌ മെലിറ്റസ്‌ അഥവാ പ്രമേഹം

18. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന, പാന്‍ക്രിയാസ്‌ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോർമോൺ ഏത്?
– ഇൻസുലിൻ

19. പെട്രോളിയത്തിൽ നിന്നും നിർമിക്കുന്ന ക്യത്രിമമധുരമേത് ?
– സാക്കറിന്‍

20. ലോകത്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട കൃത്രിമമധുരമേത്‌ ?
– സാക്കറിന്‍

21. കാഴ്ചയില്‍ പഞ്ചസാരയോട് സാദൃശ്യമുള്ള, നിറവും മധുരവുമുള്ള “ഷുഗര്‍ ഓഫ്‌ ലെഡ്‌” എന്നറിയപ്പെടുന്ന വിഷവസ്തുവേത്‌?
– ലെഡ്‌ അസറ്റേറ്റ്