Kerala PSC Chemistry Questions Part 7

chemistry

1. സയനൈഡ്‌ പ്രകിയയിലൂടെ ശുദ്ധീകരിക്കുന്ന പ്രധാന ലോഹമേത്‌?
– സ്വര്‍ണം

2. ജ്വാലാ പരിശോധനയില്‍ ഏതുനിറമാണ്‌ കാല്‍സ്യം ലോഹം പ്രകടിപ്പിക്കുന്നത്‌?
– ബ്രിക്ക്‌ റെഡ്‌

3. 1808-ല്‍ കാല്‍സ്യം ലോഹത്തെ ആദ്യമായി വേര്‍തിരിച്ചെടുത്ത ഇംഗ്ലീഷ് ശാസ്ത്രജ്ഞനാര് ?
– ഹംഫ്രി ഡേവി

4. ഏതുതരം ശിലകളിലാണ്‌ കാല്‍സ്യം സംയുക്തങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്‌?
– അവസാദശിലകള്‍

5. കക്ക, ചിപ്പി, ഒച്ച്‌, മുട്ട എന്നിവയുടെ പുറന്തോട് നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഏതു കാല്‍സ്യം സംയുക്തത്താലാണ്‌?
– കാല്‍സ്യം കാര്‍ബണേറ്റ്

6. നവരത്നങ്ങളില്‍ ഒന്നായ മുത്ത് നിര്‍മിക്കപ്പെടിട്ടുള്ളത്‌ ഏതു കാല്‍സ്യം സംയുക്തം കൊണ്ടാണ്‌?
– കാല്‍സ്യം കാര്‍ബണേറ്റ്

7. ലൈംസ്റ്റോൺ, മാര്‍ബിള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രധാന കാല്‍സ്യം സംയുക്തമേത്‌?
– കാല്‍സ്യം കാര്‍ബണേറ്റ്

8. വൈറ്റ്‌ വാഷ് നിര്‍മിക്കാനുപയോഗിക്കുന്ന പ്രധാന കാല്‍സ്യം സംയുക്തമേത്‌ ?
– കുമ്മായം

9. കായകള്‍ കൃത്രിമമായി പഴുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തമേത്‌?
– കാല്‍സ്യം കാര്‍ബൈഡ്‌

10. നീന്തല്‍ക്കുളങ്ങളിലെ ജലത്തിന്റെ കാഠിന്യം കൂട്ടാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തമേത്‌?
– കാല്‍സ്യം ക്ലോറൈഡ്‌

11. ബ്ലാക്ക്‌ ബോര്‍ഡുകളില്‍ എഴുതാനുള്ള ചോക്കുണ്ടാക്കുന്നത്‌ കാല്‍സ്യത്തിന്റെ ഏതു സംയുക്തം കൊണ്ടാണ്‌?
– കാല്‍സ്യം സള്‍ഫേറ്റ്‌

12. ജിപ്സം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഏതു രാസവസ്തു കൊണ്ടാണ്‌?
– കാല്‍സ്യം സള്‍ഫേറ്റ്

13. ജിപ്സത്തെ 150 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ ലഭിക്കുന്ന രാസവസ്തുവേത്‌?
– പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌

14. വൃക്കക്കല്ലുകള്‍ രാസപരമായി എന്താണ്‌?
– കാല്‍സ്യം ഓക്‌സലേറ്റ്‌

15. ചേന, കാച്ചില്‍, ചേമ്പ്‌ എന്നിവയിലെ ചൊറിച്ചിലിനു കാരണമായ രാസവസ്തുവേത്‌?
– കാല്‍സ്യം ഓക്‌സലേറ്റ്‌

16. സോഡിയവും, സംയുക്തങ്ങളും തീജ്വാലയില്‍ കാണിച്ചാല്‍ ജ്വാലക്കുണ്ടാവുന്ന നിറമെന്ത്‌?
– മഞ്ഞ

17. രക്തം ശരീരദ്രവങ്ങള്‍ എന്നിവയുടെ നിയ്രന്തണം, ഞരമ്പുകളുടെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവയ്ക്ക്‌ ശരീരത്തിനാവശ്യമായ ലോഹ അയോണുകളേവ?
– സോഡിയം

18. പാശ്ചാത്യരാജ്യങ്ങളില്‍ ശൈത്യകാലത്ത്‌ റോഡിലെ മഞ്ഞുകട്ടകള്‍ അലിയിച്ചുകളയാന്‍ “ഡി ഐസിങ്‌” ഏജന്റായി ഉപയോഗിക്കുന്ന സോഡിയം
സംയുക്തമേത്‌?
– സോഡിയം ക്ലോറൈഡ്‌

19. ലോഹോപരിതലത്തിലുള്ള ഏതു സോഡിയം സംയുക്തത്തിന്റെ തോത്‌ അറിയാന്‍
നടത്തുന്ന പരിശോധനയാണ്‌ “ബ്രെസില്‍ മെത്തേഡ്‌”
– സോഡിയം ക്ലോറൈഡ്‌

20. ലോഹഭാഗങ്ങളില്‍ നിന്നും പെയിന്റ്, തുരുമ്പ്, എന്നിവ നീക്കം ചെയ്യാനുള്ള സോഡാ ബ്ളാസ്റ്റിംഗിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തമേത്?
– സോഡിയം ബൈകാർബണേറ്റ്