Kerala PSC Chemistry Questions Part 17

chemistry

ലോഹസങ്കരങ്ങള്‍

1. രസം ചേര്‍ന്ന ലോസങ്കരങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു?
– അമാല്‍ഗങ്ങള്‍

2. ഇരുമ്പും, കാര്‍ബണും ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?
– ഉരുക്ക്‌

3. മനുഷ്യന്‍ ഏറ്റവുമാദ്യം കണ്ടുപിടിച്ച ലോഹസങ്കരമായി കരുതപ്പെടുന്നതേത് ?
– ഓട് അഥവാ വെങ്കലം

4. ഏതൊക്കെ ലോഹങ്ങളാണ്‌ ഓടിലടങ്ങിയിട്ടുള്ളത്‌?
– ചെമ്പ്‌, ടിന്‍

5. മണികള്‍ നിര്‍മിക്കാന്‍ കൂടുതലായും ഉപയോഗിക്കുന്ന ലോഹസങ്കരമേത്‌?
– ഓട്

6. മണികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബെല്‍ മെറ്റല്‍ ഏത്‌ ലോഹസങ്കരത്തിന്റെ മറ്റൊരു രൂപമാണ്‌?
– ഓട്

7. ഒരു ലോഹസങ്കരത്തിന്റെ പേരിലറിയപ്പെടുന്ന ഏക മനുഷ്യസംസ്കാര കാലഘട്ടമേത്‌?
– വെങ്കലയുഗം

8. ചെമ്പിനൊപ്പം സിങ്ക് അഥവാ നാകം ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?
– പിച്ചള

9. ഒട്ടേറെ കുഴല്‍വാദ്യങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്ന ലോഹസങ്കരമേത്‌?
– പിച്ചള

10. പ്രധാനമായും കാന്തങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്‌?
– അല്‍നിക്കോ

11. അൽനിക്കോയിലെ പ്രധാന ഘടകലോഹങ്ങള്‍ ഏതൊക്കെ?
– അലുമിനിയം, നിക്കല്‍, കൊബാള്‍ട്ട്

12. വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരമേത്‌?
– ഡ്യുറാലുമിന്‍

13. ഡ്യുറാലുമിനില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളേവ?
– അലുമിനിയം, ചെമ്പ്, മാംഗനീസ്‌, മഗ്നീഷ്യം

14. അലുമിനിയം, മഗ്നീഷ്യം എന്നിവ ചേര്‍ന്നുള്ള ലോഹസ ങ്കരമേത്‌?
– മഗ്നേലിയം

15. റോസ്മെറ്റലിലെ ഘടകലോഹങ്ങള്‍ ഏതൊക്കെ?
– ബിസ്മുത്ത്, ഈയം, കാരീയം

16. ചെമ്പ്, നാകം, നിക്കല്‍, കൊബാള്‍ട്ട്, വെള്ളി എന്നിവ ചേര്‍ന്നുള്ള ചൈനീസ്‌ സില്‍വറിന്റെ പ്രധാന ഉപയോഗമെന്ത്‌?
– ആഭരണനിര്‍മാണം

17. സ്വര്‍ണം, വെള്ളി എന്നിവയുടെ സങ്കരമേത്‌?
– ഇലക്ട്രം

18. സ്വര്‍ണത്തിനു പുറമേ, നിക്കല്‍, പല്ലേഡിയം എന്നിവയിലൊന്നു കൂടി ചേരുന്ന ലോഹസങ്കരമേത്‌?
– വൈറ്റ്‌ ഗോള്‍ഡ്‌

19. ചായങ്ങളുടെ നിര്‍മാണത്തിനുള്ള ലോഹസങ്കരമായ ഫീല്‍ഡ്സ്‌ മെറ്റലിലെ ഘടകങ്ങളേവ?
– ബിസ്മുത്ത്‌, ഇന്‍ഡിയം, ടിന്‍

20. ചൂടിനനുസരിച്ച്‌ വികസിക്കുകയോ, ചുരുങ്ങുകയോ ചെയ്യാത്ത ഇന്‍വാര്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങളേവ?
– ഇരുമ്പ്‌, നിക്കല്‍

21. ലോഹഭാഗങ്ങള്‍ വിളക്കിച്ചേര്‍ക്കാനുപയോഗിക്കുന്ന സോള്‍ഡറിലെ ഘടകലോഹങ്ങള്‍ ഏവ?
– ടിന്‍, ലെഡ്‌

22. ലെഡ്‌, ടിന്‍, ആന്റിമണി എന്നിവ ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?
– ടൈപ്പ്‌ മെറ്റല്‍

23. നിക്കല്‍, ക്രോമിയം എന്നിവയുടെ കൂട്ടു ലോഹമേത്‌?
– ക്രോമെല്‍

24. ജര്‍മന്‍ സില്‍വറിലെ ഘടക ലോഹങ്ങള്‍ ഏവ?
– ചെമ്പ്‌, നിക്കല്‍, നാകം

25. ടിന്‍, ആന്റിമണി, ചെമ്പ്‌ എന്നിവ ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?
– ബ്രിട്ടാണിയം