Kerala PSC Chemistry Questions Part 13

വാതകങ്ങള്‍
1. പ്രകൃതിയില്‍ കാണപ്പെടുന്നവയില്‍ സ്ഥിരതയുള്ള വാതകമൂലകങ്ങള്‍ എത്രയെണ്ണമാണ്?
– 11
2. ഹൈഡ്രജന്‍ വാതകത്തെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
– ഹെന്‍റി കാവൻഡിഷ്
3. ഹൈഡ്രജന്‍ വാതകത്തിന് ആപേര്‍ നിര്‍ ദേശിച്ചതാര് ?
– അന്റോയിന്‍ ലാവോസിയര്‍
4. പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഏത് മൂലകത്തിന്റെ ഐസോടോപ്പുകളാണ്?
– ഹൈഡ്രജൻ
5. ഏതു മൂലകത്തിന്റെ ആറ്റോമികസംഖ്യയാണ് ഒന്ന്?
– ഹ്രൈഡജന്റെ
6. ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ന്യുട്രോണ്‍ ഇല്ലാത്ത ഏക മൂലകമേത്?
– ഹൈഡ്രജന്‍
7. 1772-ല്‍ നൈട്രജന്‍ വാതകത്തെ കണ്ടുപിടിച്ചതാര് ?
– ഡാനിയല്‍ റുഥര്‍ഫോര്‍ഡ്
8. നൈട്രജൻ വാതകത്തിന് ആ പേര് ആദ്യമായി നിര്‍ദേശിച്ചതാര് ?
– ജീന്‍ അന്റോണിയോ ചാപ്റ്റല്‍
9. ധവള്രപകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകളില്‍ നിറയ്‌ക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വാതകമേത്?
– നൈട്രജന്‍
10. വിമാനങ്ങളുടെ ടയറിലും ഓട്ടമത്സരത്തിനുള്ള കാറുകളുടെ ടയറിലും നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വാതകമേത്?
– നൈട്രജന്‍
11. “ചിരിപ്പിക്കുന്ന വാതകം” (ലാഫിങ് ഗ്യാസ്) എന്നറിയപ്പെടുന്നതേത്?
– നൈട്രസ് ഓക്സൈഡ്
12. 1772-ല്‍ നൈട്രസ് ഓകസൈഡിനെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
– ജോസഫ് പ്രീസ്റ്റ്‌ലി
13. പ്രപഞ്ചത്തില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകമേത്?
– ഹീലിയം
14. ഓക്സിജന്‍ വാതകത്തെ 1774-ല്‍ കണ്ടെത്തിയതാര്?
– ജോസഫ് പ്രീസ്റ്റലി
15. ഓകസിജന്‍ വാതകത്തിന് ആ പേര് നല്‍കിയത് ആരാണ്?
– അന്റോണിയോ ലാവോസിയര്‍
16. ഭൂവത്കത്തില്‍ ഏറ്റവുമധികമുള്ള മുലകമേതാണ്?
– ഓകസിജന്‍
17. ഏറ്റവും ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ മുലകം ഏത് വാതകമാണ്?
– ഫ്ളൂറിന്‍
18. ഫ്ളൂറിന്‍ വാതകത്തിന് ആ പേര് നിര്‍ദേശിച്ചത് ആരാണ്?
– ഹംഫ്രി ഡേവി
19. 1774-ല്‍ ക്ലോറിന്‍ വാതകം കണ്ടുപിടിച്ച ശാസ്രതജ്ഞനാര് ?
– കാള്‍വില്യം ഷീലെ
20. കുലീനവാതകങ്ങളുടെ കണ്ടെത്തലിന് 1904-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതാര്‍ക്ക് ?
– വില്യം റാംസെ
21. റേഡിയോ ആക്ടീവായ കുലീനവാതകം ഏതാണ്?
– റഡോണ്‍
22. താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം മര്‍ദത്തിന് വിപരിതാനുപാതത്തില്‍ ആയിരിക്കും എന്നു പ്രസ്താവിക്കുന്ന നിയമമേത്?
– ബോയില്‍ നിയമം
23. മര്‍ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലെ താപനിലയ്‌ക്ക് ആനുപാതികമായിരിക്കും എന്നു പ്രസ്താവിക്കുന്ന നിയമമേത്?
– ചാള്‍സ് നിയമം
24. താപനില, മര്‍ദം എന്നിവ സ്ഥിരമായിരിക്കുമ്പോള്‍ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന് നേര്‍ അനുപാതത്തിലായിരിക്കും എന്നു പറയുന്ന ഭൗതികശാസ്ത്രനിയമമേത്?
– അവൊഗാഡ്രോ നിയമം