Kerala PSC Chemistry Questions Part 10

chemistry

പ്ലാസ്റ്റിക്‌

1. ചരിത്രകാരന്‍മാര്‍ ‘പ്ലാസ്റ്റിക്ക്‌ യുഗം’ എന്നുവിളിക്കുന്ന കാലഘട്ടമേത്?
– 20-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി

2. പ്ലാസ്റ്റിക്കുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമൂലകമേത്‌?
– കാര്‍ബണ്‍

3. യഥേഷ്ടം രൂപപ്പെടുത്താനാവുന്ന ആദ്യത്തെ പ്ലാസ്റ്റിക്കായി അറിയപ്പെടുന്നതേത്‌?
– സെല്ലുലോയ്ഡ്‌

4. സെല്ലുലോയ്ഡ്‌ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
– ജോണ്‍ ഹയറ്റ്

5. പൂര്‍ണമായും കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ പ്ലാസ്റ്റിക്‌ ഏതാണ്‌?
– ബേക്കലൈറ്റ്

6. ഒരിക്കല്‍ ചൂടാക്കി രൂപപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീട് മറ്റൊരു രൂപത്തില്‍ ഉപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുകള്‍ എങ്ങനെഅറിയപ്പെടുന്നു?
– തെര്‍മോസെറ്റ്സ്‌ പ്ലാസ്റ്റിക്

7. തെര്‍മോസെെറ്റ്‌സ്‌ പ്ലാസ്റ്റിക്കുകള്‍ക്ക് ഉദാഹരണങ്ങളേവ?
– ബേക്ക്‌ലൈറ്റ്‌, ഡുറോപ്ലാസ്റ്റ്

8. ആവശ്യമെങ്കില്‍ വീണ്ടും ഉരുക്കി പുതിയ രൂപത്തിലാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകളേവ?
– തെര്‍മോപ്ലാസ്റ്റിക്കുകള്‍

9. തെര്‍മോപ്ലാസ്റ്റിക്കുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
– പോളിത്തീന്‍, പി.വി.സി.

10. പാല്‍ക്കട്ടികൊണ്ടുണ്ടാക്കുന്ന പ്ലാസ്റ്റിക്കേത്‌?
– ഗാലലൈറ്റ്

11. ബട്ടന്‍, പേന, ചീപ്പ്‌ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്‌ ?
– ഗാലലൈറ്റ്

12. പ്ലാസ്റ്റിക്‌ കവറുകള്‍ നിര്‍മിക്കാനുള്ള പ്ലാസ്റ്റിക്‌ ഇനമേത്‌?
– പോളിത്തീന്‍

13. ലോകത്തില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യപ്പെടുന്ന പ്ലാസ്റ്റിക്കേത്‌?
– പോളിത്തീന്‍

14. പരീക്ഷണശാലകളിലും ഫാക്ടറികളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്‌?
– ടെഫ്ളോണ്‍

15. ഏതിനം പ്ലാസ്റ്റിക്കുകൊണ്ടുള്ള സംഭരണികളാണ്‌ വീര്യം കൂടിയ ആസിഡുകള്‍ സുക്ഷിച്ചുവെക്കാന്‍ ഉപയോഗിക്കുന്നത്‌?
– ടെഫ്ളോണ്‍

16. ലെന്‍സുകള്‍, കൃത്രിമപ്പല്ലുകള്‍ തുടങ്ങിയവ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്‌?
– അക്രൈലേറ്റ് പ്ലാസ്റ്റിക്

17. പ്ലാസ്റ്റിക്കിനാല്‍ നിര്‍മിതമായ പ്രധാനപ്പെട്ട തുണിനാരുകളേവ?
– പോളിയെസ്സൂര്‍, നൈലോണ്‍

18. വിമാനത്തിന്റെ ജനലുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കേത്‌?
– പ്ലെക്സി ഗ്ലാസ്‌

19. ആല്‍ക്കൈഡ്‌ പ്ലാസ്റ്റിക്കുകളുടെ പ്രധാന ഉപയോഗമെന്ത്‌?
– സ്വിച്ചുകളുടെ നിര്‍മാണം

20. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകമേത്‌?
– ഡയോക്സിനുകള്