അങ്കണവാടിയിൽ വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്;…

കൊല്ലം പുനലൂര്‍ അങ്കണവാടിയിൽ വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്. സ്ഥിര നിയമനം. പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. അർഹർക്ക് ഇളവ്.
യോഗ്യത:∙വര്‍ക്കര്‍: പത്താം ക്ലാസ് ജയം.∙ഹെല്‍പര്‍: എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകരുത്. അപേക്ഷകളുടെ മാതൃക പുനലൂര്‍ ഐസിഡിഎസ് പ്രോജക്ട് ഓഫിസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും. അപേക്ഷ ജൂലൈ 31 നകം ലഭിക്കണം. വിലാസം: ശിശുവികസന പദ്ധതി ഓഫിസര്‍, ഐസിഡിഎസ് പുനലൂര്‍ പ്രോജക്ട് ഒാഫിസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, പിൻ: 691333. 9446524441.
തിരുവനന്തപുരം പെരുങ്കടവിള അങ്കണവാടിയിൽ വർക്കർ, ഹെൽപർ ഒഴിവ്. യോഗ്യത:∙വർക്കർ: പത്താം ക്ലാസ് ജയം.∙ഹെൽപർ: എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താംക്ലാസ് പാസാകരുത്. പ്രായപരിധി: 18-46. അർഹർക്ക് ഇളവ്. 2019 ൽ അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല. ജൂലൈ 25 നകം അപേക്ഷിക്കണം. 98955 85338.