ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 9

മഹാനദി
- ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന മഹാനദിയുടെ നീളം 858 കിലോമീറ്ററാണ്.
- പ്രധാന പോഷക നദികളിൽ പെട്ടതാണ് ഇബ്, ടെൽ എന്നിവ.
- ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് മഹാനദിയിലാണ്.
- ഹിരാക്കുഡ് റിസർവോയറിലാണ് Cattle Island ഇതിൽ മനുഷ്യവാസമില്ല, കന്നുകാലികളേയുള്ളു.
- ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവത്കരിക്കപ്പെട്ട നദിയായ ഷിയോനാഥ് മഹാനദിയുടെ പോഷകനദിയാണ് (ആ നടപടി പിന്നീട് റദ്ദാക്കി).
- ഒറീസയുടെ ദുഃഖം എന്നറിയപ്പെടുത് മഹാനദിയാണ്.
- ലോകത്തിലെ ഏക ചരിഞ്ഞ ക്ഷേത്രമാണ് മഹാനദിയുടെ തീരത്തുള്ള The Leaning Temple of Huma. ഇത് ശിവനു സമർപ്പിച്ചിരിക്കുന്നു.
കൃഷ്ണ
- മഹാരാഷ്ട്രയിൽ മഹാബലേശ്വറിനു സമീപം ആരംഭിക്കുന്നു. നീർവാർച്ചാ പ്രദേശം മഹാരാഷ്ട്ര, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 1290 കി.മീ. നീളമുണ്ട്.
- ശ്രീശൈലം, നാഗാർജുന സാഗർ, അലമാട്ടി എന്നീ പദ്ധതികൾ കൃഷണയിലാണ്. * ശ്രീശൈലം പദ്ധതി നല്ലമലയിലെ മലയിടുക്കിലാണ്.
- കൃഷ്ണയിൽനിന്ന് ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തെലുങ്കു ഗംഗ.
- കൃഷ്ണയുടെ തീരത്ത് മഹാരാഷ്ട്രയിലുള്ള ഏറ്റവും വലിയ നഗരം സാംഗ്ലിയാണ്. സത്താറയാണ് മറ്റൊരു പ്രധാന നഗരം.
- ആന്ധാപ്രദേശിൽ കൃഷ്ണാതീരത്തുള്ള ഏറ്റവും വലിയ നഗരം വിജയവാഡയാണ്.
- കൃഷ്ണയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകനദി തുംഗഭദ്രയാണ്.
- തുംഗ, ഭദ്ര എന്നീ നദികൾ ചേർന്നാണ് തുംഗഭദ്ര രൂപംകൊള്ളുന്നത്.
- വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പി തുംഗഭദ്രയുടെ തീരത്താണ്.
- കോയ്ന, ഭീമ, മലപ്രഭ, ഘടപ്രഭ, മുസി, ധൂത് ഗംഗ എന്നിവയാണ് മറ്റു പ്രധാന പോഷക നദികൾ.
- തെലുങ്കുഗംഗ, അർധഗംഗ എന്നീ പേരുകളിൽ കൃഷ്ണ പരാമർശിക്കപ്പെടുന്നു.
കാവേരി
- കർണാടകത്തിലെ കുടകുജില്ലയിലെ ബ്രഹ്മഗിരിയിലെ തലക്കാവേരി തടാകത്തിൽനിന്നാണ് തുടക്കം.
- 765 കിലോമീറ്ററാണ് കാവേരിയുടെ നീളം. തമിഴ്നാട്ടിലൂടെയും നദി ഒഴുകുന്നു.
- കബനി, അമരാവതി, ഭവാനി തുടങ്ങിയവ പോഷക നദികളിൽ പെടുന്നു.
- ശിവസമുദ്രം, ശ്രീരംഗം എന്നീ ദ്വീപുകളും ഹോഗനക്കൽ വെള്ളച്ചാട്ടവും കാവേരിയിലാണ്.
- ഗംഗയെപ്പോലെ ജനോപകാരപ്രദമായി ഒഴുകുന്ന പുണ്യനദിയാണ് കാവേരി. അതിനാൽ ദക്ഷിണ ഗംഗ എന്നു വിളിക്കപ്പെടുന്നു.
- ചോള രാജ്യത്തെ പ്രധാന നദിയായിരുന്നു കാവേരി
- മേട്ടൂർ ഡാമിന്റെ റിസർവോയറിന്റെ പേരാണ് സ്റ്റാൻലി.
- കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. ഇപ്പോൾ ഗ്രാൻഡ് അണക്കെട്ട് എന്നറിയപ്പെടുന്നു.
- തമിഴ്നാട്ടിലെ പൂംപുഹാറിനു സമീപം കാവേരി ബംഗാൾ ഉൾക്കടലിൽ ചേരുന്നു.
- കൃഷ്ണരാജസാഗർ ഡാം കാവേരിയിലാണ്. ഇതിനു സമീപമാണ് മൈസൂറിലെ വൃന്ദാവൻ ഗാർഡൻസ്.