ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 11

1. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേത്?

Ans: ഗംഗ (2525 കി.മീ.)

2. ഇന്ത്യയുടെ ദേശീയ നദി ഏതാണ്?

Ans: ഗംഗ

3. ഗംഗയുടെ ഉദ്ഭവസ്ഥാനം എവിടെയാണ്?

Ans: ഗായ്മുഖ് (ഗംഗോത്രി ഗ്ലേസിയർ)

4. ഗംഗയുടെ പതനസ്ഥാനമേത്?

Ans: ബംഗാൾ ഉൾക്കടൽ

5. എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു?

Ans: നാല്

6. ഭാഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്?
Ans: ഉത്തരാഖണ്ഡിലെ ദേവപ്രയാഗ്

7. ഗംഗാനദി സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്നത് എവിടെയാണ്?
Ans: ഋഷികേശ്

8. ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയേത്?
Ans: യമുന

9. ഗംഗയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്
Ans: 2008 നവംബർ

10. യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്?
Ans: അലഹാബാദ്

11. എവിടെയാണ് ത്രിവേണി സംഗമം?
Ans: അലഹാബാദ്

12. ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴിയേത്?
Ans: പത്മ

13. ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലൂടെ ഒഴു കുന്ന നദിയേത്?
Ans: ഗംഗ

14. പുരാണങ്ങളിൽ ‘കാളിന്ദി” എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്?
Ans: യമുന

15. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത് പാദിപ്പിക്കുന്ന രാജ്യമേത്?
Ans: ഇന്ത്യ

16. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമേത്?
Ans: റാണി ഗഞ്ച് (പശ്ചിമ ബംഗാൾ)

17. ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയേത്?
Ans: ബ്രഹ്മപുത്ര

18. ‘സാങ്പോ’ എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദിയേത്?
Ans: ബ്രഹ്മപുത്ര

19. ‘ദിഹാങ്’ എന്ന് അരുണാചൽപ്രദേശിൽ വിളിക്കപ്പെടുന്ന നദിയേത്?
Ans: ബ്രഹ്മപുത്ര

20. ബ്രഹ്മപുത്രാ നദിയിലുള്ള ബൃഹത്തായ ദ്വീപേത്?
Ans: മാജുലി

21. ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയേത്?
Ans: നർമദ

22. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത്?
Ans: നർമദ

23. നീളത്തിലും വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ നദിയേത്?
Ans: ഗോദാവരി

24. മഹാരാഷ്ട്രയിലെ നാസിക്കിലെ ത്രയംബകേശ്വരത്തുനിന്നും ഉദ്ഭവിക്കുന്ന നദിയേത്?
Ans: ഗോദാവരി

25. വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് ഏതു നദിയിലാണ്?
Ans: ഗോദാവരി

26. നാസിക്ക്, രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്?
Ans: ഗോദാവരി

27. ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കൊഴുകുന്ന പ്രധാന നദിയേത്?
Ans: മഹാനദി

28. സാംബൽപ്പൂർ,കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ്?
Ans: മഹാനദിയുടെ

29. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ്?
Ans: കൃഷ്ണ

30.മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബലേശ്വറിൽ നിന്നു ഉദ്ഭവിക്കുന്ന പ്രധാന നദിയേത്?
Ans: കൃഷ്ണ

31. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്?
Ans: കൃഷ്ണ

32. വിജയവാഡ നഗരം ഏതു നദിയുടെ തീരത്താണ്?
Ans: കൃഷ്ണയുടെ

33. കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉദ്ഭവസ്ഥാനമേത്?
Ans: തലക്കാവേരി

34. ശ്രീരംഗപട്ടണം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്?
Ans: കാവേരിയുടെ

35. ശ്രീരംഗപട്ടണം, ശിവനാസമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ്?
Ans: കാവേരിയിൽ

36. മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്?
Ans: ലൂണി

37. ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്?
Ans: നർമദ

38. ഏതു നദിയുടെ കൈവഴിയാണ് ബംഗ്ലാദേശിൽ ‘ജമുന’ എന്നറിയപ്പെടുന്നത്?
Ans: ബ്രഹ്മപുത്രയുടെ

39. സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന പ്രദേശമേത്?
Ans: ലഡാക്കിലെ ലേ പട്ടണം (ജമ്മു-കശ്മീർ)

40. ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ്?
Ans: സിന്ധുവിന്റെ

41. ‘ചുവന്നനദി, അസമിന്റെ ദുഃഖം’ എന്നിങ്ങനെ അറിയപ്പെടുന്നതേത്?
Ans: ബ്രഹ്മപുത്ര

42. ‘ബിഹാറിന്റെ ദുഃഖം’ എന്നറിയപ്പെടുന്ന നദിയേത്?
Ans: കോസി

43. ‘ബംഗാളിന്റെ ദുഃഖം’ എന്നറിയപ്പെടുന്ന നദിയേത്?
Ans: ദാമോദർ

44. ‘വൃദ്ധ ഗംഗ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്?
Ans: ഗോദാവരി

45. ‘ദക്ഷിണഗംഗ’ എന്നറിയപ്പെടുന്നത് ഏതു നദിയാണ്?
Ans: കാവേരി

46. ’ഒഡിഷയുടെ ദുഃഖം’ എന്നറിയപ്പെടുന്ന നദി ഏത്?
Ans: മഹാനദി

47. കശ്മീരിലെ വൂളാർ തടാകത്തിലേക്ക് ഒഴുകിയ നദിയേത്?
Ans: ഝലം

48. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ പോഷകനദിയേത്?
Ans: ചിനാബ്

49. ’ലാഹോറിലെ നദി’ എന്നറിയപ്പെടുന്ന ഏത്?
Ans: രവി

50. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ പോഷകനദിയത്?
Ans: സത് ലജ്