ഇന്ത്യയിലെ നദികൾ ചോദ്യോത്തരങ്ങൾ Part 1

ഗംഗ
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായി പരിഗണിക്കുന്നത് ഗംഗയെയാണ് (2510 കി.മീ.).
- 2008-ൽ ഇതിനെ ദേശീയനദിയായി പ്രഖ്യാപിച്ചു.
- ഇന്ത്യയിലെ ഏറ്റവും കൂടുതൽ പോഷകനദികളുള്ള
നദി ഗംഗയാണ്. രാജ്യവിസ്തൃതിയുടെ നാലിലൊന്നോളം (25 ശതമാനം) ഉൾക്കൊള്ളുന്ന ഗംഗയോളം പാവനമായ മറ്റൊരു നദിയും ഇന്ത്യയിലില്ല. - സാമ്രാജ്യങ്ങളുടെയോ പ്രവിശ്യകളുടെയോ ആസ്ഥാനമായ നിരവധി നഗരങ്ങൾ ഗംഗാതീരത്തുണ്ടായിരുന്നു.
- മൗര്യ, ഗുപ്ത സാമ്രാജ്യങ്ങളുടെ തലസ്ഥാനമായിരുന്ന പാടലീപുത്രം, ഡൽഹിയിലേക്ക് മാറ്റുംവരെ ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനമായിരുന്ന കൽക്കട്ട (ഗംഗയുടെ കൈവഴിയായ ഹൂഗ്ലിയുടെ തീരത്ത്) എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.
- ഹർഷന്റെ രാജധാനിയായിരുന്ന കനൗജ്, അക്ബർ നാമകരണം ചെയ്ത അലഹബാദ് (പ്രയാഗ്), എന്നിവയും ഗംഗാതീരത്താണ്.
- ഗംഗയുടെ കൈവഴിയായ ഭഗീരഥിയുടെ തീരത്തുള്ള മുർഷിദാബാദ് മുഗൾ ഭരണകാലത്ത് അവിഭക്ത ബംഗാൾ പ്രവിശ്യയുടെ ആസ്ഥാനമായിരന്നു .
- ഹിന്ദുക്കളുടെ ഏറ്റവും പരിപാവനമായ പുണ്യസ്ഥലമായ കാശി അഥവാ വാരാണസി (പഴയ പേര് ബനാറസ്) ഗംഗയുടെ തീരത്തുള്ള നഗരങ്ങളിൽ ഏറ്റ
വും പഴയതാണ്. - വിശ്വനാഥ ക്ഷേത്രം വാരാണസിയിലാണ്. ഇത് ശിവനു സമർപ്പിച്ചിരിക്കുന്നു.
- ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെയാണ് ഗംഗ ഒഴുകുന്നത്.
- ഗംഗയുടെ ശരാശരി ആഴം 52 അടിയും പരമാവധി ആഴം 100 അടിയുമാണ്.
- ഉത്തരാഖണ്ഡിലാണ് നദിയുടെ ഉദ്ഭവം.
- ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ എന്നിവയാണ് ഗംഗ ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ.
- ഗംഗ ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്നത് ഉത്തർപ്രദേശിലാണ്.
- ഗംഗയുടെ ഉൽപത്തി പ്രവാഹങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന അഞ്ച് നദികളാണ് അളകനന്ദ, ധൗളി ഗംഗ, നന്ദാകിനി, പിണ്ടാർ, ഭഗീരഥി എന്നിവ.
- ഇവയിൽ അളകനന്ദയെയും ഭഗീരഥിയെയുമാണ് ഗംഗാപ്രവാഹത്തിന്റെ മുഖ്യ സ്രോതസ്സുകളായി പരിഗ ണിക്കുന്നത്.
- വിഷ്ണുപ്രയാഗിൽവച്ച് അളകനന്ദയും ധൗളിഗംഗയും സംഗമിക്കുന്നു.
- നന്ദപ്രയാഗിൽവച്ച് നന്ദാകിനിയും കർണപ്രയാഗിൽ വച്ച് പിണ്ടാറും രുദ്രപ്രയാഗിൽ വച്ച് മന്ദാകിനിയും ഈ ജലപ്രവാഹത്തിൽച്ചേരുന്നു.
- ദേവപ്രയാഗിൽവച്ച് ഭഗീരഥിയുമായി ചേരുന്നതോടെയാണ് ജലപ്രവാഹം ഗംഗയായി മാറുന്നത്.
- അളകനന്ദയാണ് ഭഗീരഥിയെക്കാൾ വലിയ നദി എങ്കിലും ഗംഗയുടെ ഉറവിടമായി കണക്കാക്കുന്നത് ഭഗീരഥിയെയാണ്.
- ഹൈന്ദവപുരാണങ്ങളിൽ പഞ്ചപ്രയാഗകൾ എന്നാണ് ഈ അഞ്ച്നദീ സംഗമ സ്ഥാനങ്ങൾ പരാമർശി ക്കപ്പെട്ടിരിക്കുന്നത്. ഭഗീരഥി
- ഉത്തരാഖണ്ഡ് സംസ്ഥാനത്ത് കേദാർനാഥിന് വടക്ക് സമുദ്രനിരപ്പിൽനിന്ന് 3892 മീറ്റർ ഉയരത്തിലുള്ള ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽനിന്നാണ് ഭഗീരഥിയുടെ ഉദ്ഭവം. ഇവിടെനിന്ന് 205 കിലോമീറ്റർ പിന്നിട്ടാണ് നദി അളകനന്ദയിൽ ലയിക്കുന്നത്.
- ഭഗീരഥൻ എന്ന രാജാവ് കപിലമുനിയുടെ ശാപത്തിൽനിന്ന് തന്റെ 60000 പുർവികർക്കുമോക്ഷം ലഭിക്കാൻ തപസ്സുചെയ്ത് ഗംഗയെ ഭൂമിയിലേക്ക് ഒ ഴുക്കിയെന്ന് പുരാണങ്ങളിൽ പരാമർശിക്കുന്നു.
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ് രി ഡാം നിർമിച്ചിരിക്കുന്നത് ഭഗീരഥിയിലാണ്. 260.5 മീറ്റർ ഉയരമുള്ള പദ്ധതിയുടെ ശേഷി 2400 മെഗാവാട്ടാണ്.
അളകനന്ദ
- ഉത്തരാഖണ്ഡിൽ ഹിമാലയൻ മലനിരകളിൽ 4202 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശതോപാന്ത് തടാകത്തിൽനിന്ന് അളകനന്ദ ഉദ്ഭവിക്കുന്നു.
- അളകനന്ദയുടെ തീരത്താണ് ശങ്കരാചാര്യർ സ്ഥാപിച്ച ബദരീനാഥ് വിഷ്ണുക്ഷേത്രം.
- പരമ്പരാഗത ആചാരപ്രകാരം, ബദരീനാഥിലെ മുഖ്യപൂജാരി കേരളത്തിൽനിന്നുള്ള നമ്പൂതിരി ബ്രാഹ്മണനാണ്.
- ദേവപ്രയാഗിൽനിന്ന് ഗംഗയെന്ന പേരുമായി തെക്കോട്ടൊഴുകുന്ന നദി ഋഷികേശ് പിന്നിടുന്നു.
- യോഗയുടെ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സ്ഥലം സമതലത്തി ലേക്കുകടക്കുംമുമ്പ് ഗംഗയുടെ തീരത്തുള്ള അവസാനത്തെ ഹിമാലയൻ നഗരമാണ്.
- ഹിമാലയത്തിന്റെ കവാടം എന്നു വിളിക്കുന്നത് ഋഷികേശിനെയാണ്.