Human Rights Commission PSC

▉ ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്ന മാഗ്നാകാർട്ട ഒപ്പുവെച്ച വർഷം?
🅰 1215
▉ എന്താണ് അവകാശപത്രിക?
🅰 ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തിയ പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടിക
▉ ഇന്ത്യയുടെ അവകാശപത്രിക എന്ന് അറിയപ്പെടുന്നത്?
🅰 മൗലികാവകാശങ്ങൾ
▉ മനുഷ്യാവകാശദിനമായി ആയി ആചരിക്കുന്ന ദിവസം?
🅰 ഡിസംബർ 10
▉ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം?
🅰 1948 ഡിസംബർ 10
▉ വാച്ച് ഡോഗ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത്?
🅰 ദേശീയ മനുഷ്യാവകാശ കമ്മീഷൻ
▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം എവിടെയാണ്?
🅰 മാനവ് അധികാർ ഭവൻ ന്യൂഡൽഹി
▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം?
🅰 1993 ഒക്ടോബർ 12
▉ 1993ലെ സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ചാണ് സ്ഥാപിതമായത്?
▉ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ എത്ര
🅰 ചെയർമാനെ കൂടാതെ അഞ്ചു സ്ഥിരാംഗങ്ങൾ
▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും ആരാണ് നിയമിക്കുന്നതും നീക്കം ചെയ്യുന്നതും?
🅰 രാഷ്ട്രപതി
▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് ആരൊക്കെ?
🅰 പ്രധാനമന്ത്രി (ചേയർപേഴ്സൺ)
🅰 ആഭ്യന്തര മന്ത്രി
🅰 ലോക്സഭാ സ്പീക്കർ
🅰 ലോക്സഭ പ്രതിപക്ഷ നേതാവ്
🅰 രാജ്യസഭ പ്രതിപക്ഷ നേതാവ്
🅰 രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ
▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആയ മലയാളി?
🅰 കെ ജി ബാലകൃഷ്ണൻ
▉ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷനായത്?
🅰 ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
▉ ദേശീയ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ ആരായിരുന്നു?
🅰 ജസ്റ്റിസ് രംഗനാഥ മിശ്ര
▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചേർ പേഴ്സൺ ആരാണ്?
🅰 ആൻറണി ഡൊമനിക്
▉ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അംഗങ്ങളുടെ കാലാവധി എത്ര?
🅰 മൂന്നുവർഷം അല്ലെങ്കിൽ 70 വയസ്സ് (5 വർഷം അല്ലെങ്കിൽ 70 വയസ്സായിരുന്നു) പുതിയ ഭേദഗതി പ്രകാരം
▉ മനുഷ്യാവകാശ കമ്മീഷൻ എക്സ് ഓഫീഷ്യൊ അംഗങ്ങൾ?
🅰 ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ
🅰 ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ
🅰 ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
🅰 ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ
🅰 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ
🅰 ചീഫ് കമ്മീഷണർ പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ്
🅰 എൻ സി പി സി ആർ ചെയർപേഴ്സൺ