ബാരിസ്റ്റർ ജി.പി. പിള്ള
പ്രമുഖനായ പത്രാധിപരും തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ് നേതാവും മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്നു ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള (26 ഫെബ്രുവരി 1864 – 1903).
തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ
തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാവ്,
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ (INC) സെക്രട്ടറിസ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരൻ,
ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മി, എഴുത്തുകാരൻ, ‘എഡിറ്റർമാരുടെ എഡിറ്റർ’ എന്നു പത്രങ്ങൾ വിശേഷിപ്പിച്ച ‘മദ്രാസ് സ്റ്റാൻഡേർഡ്’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ.
തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്.
ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ സാമൂഹിക പരിഷ്‌കർത്താവ് തുടങ്ങി നിരവധി രംഗങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അദ്ദേഹം.