ദേവസ്വം ബോർഡ് പരീക്ഷകൾക്ക് ആവശ്യമായ ക്ഷേത്രവുമായി ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം 1
∎ അനന്തപുരം തടാക ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കാസർകോട്
∎ കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മല്ലികാർജ്ജുന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ?
ശിവൻ
∎ പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം?
മല്ലികാർജ്ജുന ക്ഷേത്രം
∎ യക്ഷഗാനം പതിവായി നടത്തുന്ന ക്ഷേത്രം എത്?
മല്ലികാർജ്ജുന ക്ഷേത്രം
∎ അയ്യപ്പസ്വാമി, ശിവൻ, ഗണപതി, ദുർഗ്ഗ ദേവി, ശ്രീശങ്കരാചാര്യർ എന്നിവരുടെ ചിത്രങ്ങൾ മല്ലികാർജ്ജുന ക്ഷേത്രത്തിലെ വലിയ അമ്പലത്തിൽ കാണപ്പെടുന്നു
∎ തിരുവനന്തപുരം ജില്ലയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം കാസർകോട് ജില്ലയിൽ ഉള്ള ഏത് ക്ഷേത്രം ആണ് എന്നാണ് വിശ്വാസം?
അനന്തപുരം തടാക ക്ഷേത്രം
∎ മല്ലികാർജ്ജുന ക്ഷേത്രത്തിൻറെ തെക്കുഭാഗത്ത് കൂടി ഒഴുകുന്ന നദി ഏതാണ്?
കുമ്പള പുഴ
∎ കേരളത്തിലെ ഏക തടാക ക്ഷേത്രം?
അനന്തപുരം തടാക ക്ഷേത്രം
∎ ബാബിയ എന്ന സസ്യാഹാരിയായ മുതല കാണപ്പെടുന്നത് ഏത് ക്ഷേത്രത്തിലാണ്?
അനന്തപുരം തടാക ക്ഷേത്രം
∎ കൊടിമരമില്ലാത്ത കണ്ണൂർ ജില്ലയിലെ കോലത്തിരിമാരുടെ കുടുംബ ക്ഷേത്രം ഏതാണ്?
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
∎ ശ്രീനാരായണഗുരു ആദ്യമായി മലബാറിൽ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് എവിടെയാണ്?
തലശ്ശേരി ജഗന്നാഥ ക്ഷേത്രം
∎ ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
∎ ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?
കൊട്ടിയൂർ മഹാദേവക്ഷേത്രം
∎ വടക്കൻ കേരളത്തിലെ പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് …….?
കൊട്ടിയൂർ മഹാദേവ ക്ഷേത്രം
∎ ഏതു നദീതീരത്താണ് കൊട്ടിയൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്?
ഭവാലി
∎ ഭവാലി ഏത് നദിയുടെ പോഷക നദിയാണ്?
വളപട്ടണം പുഴയുടെ
∎ വൈശാഖമഹോത്സവം നടക്കുന്ന ക്ഷേത്രം?
കൊട്ടിയൂർ
∎ എല്ലാ സമുദായക്കാർക്കും സ്ഥാനവും അധികാരവും കൊടുത്തു നടത്തുന്ന അപൂർവ്വ ഉത്സവമാണ്?
വൈശാഖമഹോത്സവം
∎ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
തലശ്ശേരി
∎ ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം
∎ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ അത്യുഗ്ര ഭാവത്തിൽ ചതുർബാഹുവായ ശ്രീരാമനാണ് പ്രതിഷ്ഠ
∎ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കണ്ണൂര്
∎ വടക്കൻ കേരളത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്?
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം
∎ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ഏതു നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?
വളപട്ടണം നദി
∎ പരശ്ശിനിക്കടവ് മുത്തപ്പൻ്റെ വാഹനമായി കരുതപ്പെടുന്ന മൃഗം?
നായ
∎ ദ്രാവിഡ ആരാധന രീതികൾ പിന്തുടരുന്ന കേരളത്തിലെ ക്ഷേത്രം?
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
∎ പരശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രധാന നൈവേദ്യം?
കരിച്ച ഉണക്കമീനും കള്ളും
∎ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രധാന രണ്ട് അനുഷ്ഠാനങ്ങൾ?
വെള്ളാട്ടം തിരുവപ്പന
∎ തച്ചോളി ഒതേനനും ആയി ബന്ധപ്പെട്ട ക്ഷേത്രം ഏതാണ്?
ലോകനാർകാവ് ഭഗവതി ക്ഷേത്രം കോഴിക്കോട്
∎ രേവതി പട്ടത്താനം എന്ന പണ്ഡിതസദസ്സ് നടക്കുന്ന ക്ഷേത്രം ഏതാണ്?
തളി മഹാദേവക്ഷേത്രം
∎ നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ ഏതല്ലാം?
1. തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ – കൊടുങ്ങല്ലൂർ),
2. മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
∎ പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രമാണ് തളി?
മഹാദേവ ക്ഷേത്രം