ദേവസ്വം ബോർഡ് പരീക്ഷകൾക്ക് ആവശ്യമായ ക്ഷേത്രവുമായി ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ ഭാഗം 2

psc

∎ ചുവർചിത്രങ്ങൾക്ക് പ്രശസ്തമായ ക്ഷേത്രം?

🅰 ലോകനാർകാവ് ഭഗവതി ക്ഷേത്രം

∎ ലോകനാർകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ?

🅰 ദുർഗദേവി

∎ ലോകനാർ കാവ് ഭഗവതിക്ഷേത്രത്തിൽ അരങ്ങേറുന്ന കലാരൂപം?

🅰 തച്ചോളികളി

∎ തളിയമ്പലം എന്നറിയപ്പെടുന്ന ക്ഷേത്രമാണ്?

🅰 തളി മഹാദേവക്ഷേത്രം

∎ വിശിഷ്ടമായ തടിയിൽ കടഞ്ഞെടുത്ത പാർവ്വതി വിഗ്രഹ പ്രതിഷ്ഠയായുള്ള ക്ഷേത്രം?

🅰 വളയനാട് ദേവി ക്ഷേത്രം (കൊയിലാണ്ടിയിൽ സ്ഥിതി ചെയ്യുന്നു)

∎ പിഷാരികാവ് ക്ഷേത്രം എന്തിന് പ്രശസ്തമാണ്?

🅰 കളിയാട്ടത്തിന്

∎ പതിനാലാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരി ആയിരുന്ന സ്വാമി തിരുമുൽപ്പാട് ആയി കരുതുന്ന ക്ഷേത്രമാണ്?

🅰 തളി മഹാദേവക്ഷേത്രം

∎ ദിവ്യപ്രബദ്ധ എന്ന തമിഴ് ദേവസ്വത്തിൽ പരാമർശിച്ചിട്ടുള്ള ക്ഷേത്രം?

🅰 ശ്രീ നാവാമുകുന്ദ ക്ഷേത്രം

∎ ശ്രീ നാവാമുകുന്ദ ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

🅰 മലപ്പുറം

∎ മുട്ടറുക്കൽ പ്രധാന ചടങ്ങ് ആയിട്ടുള്ള കേരളത്തിലെ ഒരു ക്ഷേത്രം?

🅰 കാടാമ്പുഴ ക്ഷേത്രം

∎ വിഗ്രഹ പ്രതിഷ്ഠ ഇല്ലാത്ത ഒരു ക്ഷേത്രമാണ്?

🅰 കാടാമ്പുഴ ദേവി ക്ഷേത്രം

∎ സഹ്യമല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം?

🅰 തിരുനെല്ലി ക്ഷേത്രം

∎ തിരുനെല്ലി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

🅰 വയനാട്

∎ ഉണ്ണിയച്ചീ ചരിതത്തിൽ എന്ന മുല്ലൻ എന്ന് പേരിൽ വിവരിക്കുന്ന തീർത്ഥാടന കേന്ദ്രം?

🅰 തിരുനെല്ലി ക്ഷേത്രം

∎ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?

🅰 തിരുനെല്ലി

∎ ഏതു മലനിരയിൽ ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

🅰 ബ്രഹ്മഗിരി

∎ തിരുനെല്ലി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി?

🅰 മഹാവിഷ്ണു

∎ 25ാമത് ജൈന തീർത്ഥങ്കരൻ പാർശ്വനാഥൻ്റെ പേരിലുള്ള ക്ഷേത്രം?

🅰 കോട്ടമുണ്ട കണ്ണാടി ക്ഷേത്രം

∎ കേരളത്തിലെ ഒരേയൊരു കണ്ണാടി ക്ഷേത്രം ഏതാണ്?

🅰 കോട്ടമുണ്ട കണ്ണാടി ക്ഷേത്രം

∎ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്ക് പ്രസിദ്ധമായ ക്ഷേത്രം ഏതാണ്?

🅰 കോട്ടമുണ്ട ക്ഷേത്രം

∎ കോട്ടമുണ്ട ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

🅰 വയനാട്ടിലെ കൽപ്പറ്റയിലെ വെള്ളരി മലയിലാണ്

∎ കേരളത്തിലെ ഒരേയൊരു സീതാദേവി ക്ഷേത്രം?

🅰 പുൽപ്പള്ളി സീതാദേവി ക്ഷേത്രം

∎ കേരളത്തിലെ ഏക ലവകുശ ക്ഷേത്രം?

🅰 പുൽപ്പള്ളി സീത ദേവി ക്ഷേത്രം

∎ ശ്രീകോവിലിൻറെ വലതുവശത്തായി ലവകുശന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്

∎ ശങ്കു ചക്രം എന്തിയ സീതാദേവിയാണ് പുൽപ്പള്ളി സീത ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ

∎ കേരളത്തിലെ ഏത് ജില്ലയിലാണ് ചങ്ങല മുനീശ്വരൻ മര ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

🅰 വയനാട്

∎ ചങ്ങല മുനീശ്വരൻ മര ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ആദിവാസി ഏതാണ്?

🅰 കരിന്തണ്ടൻ

∎ തിരുനെല്ലി ശിവക്ഷേത്രത്തിന് സമീപത്തുകൂടെ ഒഴുകുന്ന നദി ഏതാണ്?

🅰 പാപനാശിനി പുഴ

∎ പനമരം ജൈന ക്ഷേത്രം മരം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

🅰 വയനാട്

∎ അഞ്ചുമൂർത്തിമംഗലം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ

പരമശിവൻ

മഹാവിഷ്ണു

സുദർശനചക്രം

പാർവ്വതീദേവി

ഗണപതി

∎ അഞ്ചുമൂർത്തിമംഗലം ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ സദാശിവ രൂപത്തിലാണ് ഇവിടെ

∎ ടിപ്പുസുൽത്താൻ്റെ പടയോട്ടത്തിന് തകർന്ന ഒരു ക്ഷേത്രം 2008 പുതുക്കിപ്പണിതു ഏതാണത്?

🅰 ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

∎ ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

🅰 പാലക്കാട് ജില്ലയിലെ കോട്ടായികടുത്ത് മാത്തൂരിൽ

∎ ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ

ഗണപതി

ശിവൻ

പാർവതി

മഹാ വിഷ്ണു

ശാസ്താവ്

∎ അഞ്ച് മൂർത്തികൾക്കും തുല്യപ്രാധാന്യത്തോടു കൂടി വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ശ്രീകോവിലുകളിൽ കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രം ഏതാണ്?

🅰 ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം