Daily GK Questions

1. ‘ക്രഷിങ്ങ് ദി കർവ് (Crushing the Curve) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) സിക്ക വൈറസ്
B) നിപ്പ വൈറസ്
C) ഇബോള വൈറസ്
D) കോറോണ വൈറസ് ✔
2. വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) ചാൾസ് നിയമം
B) ബോയിൽ നിയമം ✔
C) പാസ്കൽ നിയമം
D) അവോഗാഡാ നിയമം
3 താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?
1) ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.
2) രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.
3) ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A) 1 മാത്രം ✔
B) 3 മാത്രം
C) 2 ഉം 3 ഉം
D) 2 മാത്രം
4 യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
A) തീവ്രമായ പ്രകാശം കടത്തി വിടുമ്പോൾ പ്രകാശപാത കാണാൻ കഴിയുന്നു. ✔
B) ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയില്ല.
C) അനക്കാതെ വയ്ക്കുമ്പോൾ കണികകൾ അടിയുന്നു.
D) ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയും.
5. ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ?
A) ക്വാർക്ക്-ഗ്ലൂവോ പ്ലാസ്മ
B) റൈഡ്ബെർഗ്
C) ജാൻ-ടെല്ലർ മെറ്റൽ ✔
D) ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
6. ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്യെടുത്തത് എവിടെ നിന്നാണ് ?
A) കിംബർലി
B) സൈബീരിയ
C) പ്രിട്ടോറിയ
D) ബോട്സ്വാന ✔
7. ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കിൽ അതിന്റെ വക്രതാരം എത്
A) 6 cm
B) 12 cm
C) 24 cm ✔
D) 36 cm
8. ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടു പോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) പിണ്ഡവും ഭാരവും കുറയുന്നു
B) പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു ✔
C) പിണ്ഡവും ഭാരവും കൂടുന്നു
D) പിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു
9. പ്രസ്താവന (S) – ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്ക്ഘർഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകൾ ഉപയോഗിക്കുന്നു. കാരണം (R) – ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവാണ്.
A) S ഉം 7 ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമാണ് R ✔
B) S ഉം 7 ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമല്ല R
C) S ശരിയാണ്, R തെറ്റാണ്
D) S തെറ്റാണ്, R ശരിയാണ്
10. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?
A) മംഗൾയാൻ
B) ചന്ദ്രയാൻ
C) ആദിത്യ എൻ 1
D) ഗഗൻയാൻ ✔