Daily GK Questions

PSC

1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ ?
1) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്.
2) രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
3) തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
4) രാഷ്ടപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
A) ഒന്നും രണ്ടും നാലും
B) മൂന്ന് മാത്രം ✔
C) മൂന്നും നാലും
D) ഒന്നും രണ്ടും മൂന്നും

2 പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
A) 42-ാം ഭരണഘടനാ ഭേദഗതി
B) 91-ാം ഭരണഘടനാ ഭേദഗതി ✔
C) 44-ാം ഭരണഘടനാ ഭേദഗതി
D) 101-ാം ഭരണഘടനാ ഭേദഗതി

3. സ്റ്റേറ്റ്, യൂണിയൻ, കൺകറന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്
A) സ്റ്റേറ്റ് ലിസ്റ്റ് 97 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ
B) സ്റ്റേറ്റ് ലിസ്റ്റ് 47 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 66 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ്ൾ 97 വിഷയങ്ങൾ
C) സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 47 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 97 വിഷയങ്ങൾ
D) സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങൾ, യൂണിയൻ ലിസ്റ്റ് 97 വിഷയങ്ങൾ, കൺകറന്റ് ലിസ്റ്റ് 47 വിഷയങ്ങൾ ✔

4. ബി ലിംഫോസൈറ്റുകളെ സംബന്ധിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ തെരഞ്ഞെടുക്കുക
1) വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു
2) ബാക്ടീരിയയെ നശിപ്പിക്കുന്നു
3) ആന്റിജനുകളുടെ വിഷാംശത്തെ നിർവ്വീര്യമാക്കുന്നു
4) കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു
A) ഒന്നും രണ്ടും തെറ്റ്
B) രണ്ടും മൂന്നും തെറ്റ്
C) മൂന്നും നാലും തെറ്റ്
D) ഒന്നും നാലും തെറ്റ് ✔

5. സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ
1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്
A) ഒന്നും നാലും ✔
B) രണ്ടും നാലും
C) മൂന്നും നാലും
D) ഇവയൊന്നുമല്ല

6. പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായത് ഏതെല്ലാം
1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു
2) സ്പീഷീസ് ‘ എന്ന പദം ആദ്യമായി ഉപയോഗിച്ചു
3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി
4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു
A) ഒന്നും മൂന്നും ശരിയാണ്
B) രണ്ടും മൂന്നും ശരിയാണ് ✔
C) മൂന്നും നാലും ശരി
D) രണ്ടും നാലും ശരി

7. ചിക്കൻ പോക്സ് (chicken pox).പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ?
A) വാരിയോള വൈറസ് (Variola)
B) വാരിസെല്ല വൈറസ് (Varicella) ✔
C) റൂബിയോള വൈറസ് (Rubeola)
D) റുബെല്ല വൈറസ് (Rubella)

8. താഴെ പറയുന്ന അസുഖങ്ങളിൽ “സൂണോറ്റിക്ക് (Zoonotic)” വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
A) വില്ലൻചുമ
B) പോളിയോ
C) എലിപ്പനി ✔
D) മലമ്പനി

9. ശരാശരി ബ്ലഡ് പ്രഷർ (Normal”Blood Pressure) എത്രയാണ് ?
A) 120/80 mm of Hg ✔
B) 140/80 mm of Hg
C) 120/100 mm of Hg
D) 140/90 mm of Hg

10. ദേശീയ ആരോഗ്യദൗത്യം (National Health Mission) ആരംഭിച്ചത് ?
A) 2015
B) 2014
C) 2013 ✔
D) 2018