Daily GK Questions

PSC

1. കേരളകൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ ‘AIMS’ ന്റെ പൂർണ്ണരൂപം.
A) അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് സിസ്റ്റം
B) അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സൊലൂഷൻ
C) അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം ✔
D) അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് സൊലൂഷൻ

2. കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
1) 1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു.
2) ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
3) പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
4) പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്.
A) ഒന്നും രണ്ടും
B) ഒന്നും മൂന്നും
C) മൂന്നും നാലും
D) ഒന്നും രണ്ടും മൂന്നും ✔

3. കേരള ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന പ്രസ്താവനകൾ ഏവ ?
1) 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം സ്ഥാപിച്ചു.
2) “സുരക്ഷായനം’ എന്നതാണ് ആപ്തവാക്യം.
3) ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
4) 2008 മെയ് നാലിന് ആണ് കേരളത്തിലെ ആദ്യത്തെ ദുരന്ത നിവാരണ അതോററ്റി നിലവിൽ വന്നത്.
A) നാല് മാത്രം ✔
B) മൂന്ന് മാത്രം
C) ഒന്നും നാലും
D) രണ്ടും നാലും

4. കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ‘മന്ദഹാസം പദ്ധതി’ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതി.
B) അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതി.
C) മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ. ജി. ഒ. കൾക്ക് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി.
D) കൃതിമ ദന്തങ്ങളുടെ പൂർണ്ണസൈറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി. ✔

5. കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?
A) 2008 ആഗസ്റ്റ് 11 ✔
B) 2011 ആഗസ്റ്റ് 11
C) 2018 ആഗസ്റ്റ് 15
D) 2011 ആഗസ്റ്റ് 15

6. കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
A) ശ്രീ വി എൻ വാസവൻ
B) ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ
C) ശ്രീ വി. ശിവൻകുട്ടി ✔
D) ശ്രീ. സജി ചെറിയാൻ

7. 15-ാം കേരള നിയമസഭയിലെ വനിത എം. എൽ. എ. മാർ എത്ര ?
A) 10
B) 11 ✔
C) 15
D) 13

8. ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?
1) 1976 -ലെ 42-ാം ഭരണഘടനാ ഭേദഗതിപ്രകാരം കൂട്ടിച്ചേർത്തു.
2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം.
3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ് ഉള്ളത്.
A) ഒന്ന് മാത്രം
B) ഒന്നും മൂന്നും
C) ഒന്നും രണ്ടും മൂന്നും ✔
D) ഒന്നും മൂന്നും നാലും

9. ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
A) 58 ✔
B) 51
C) 56
D) 55

10. ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?
A) അനിൽ ബൈജാൽ
B) D.K. ജോഷി
C) പ്രഫുൽ പട്ടേൽ ✔
D) രാധാകൃഷ്ണ മാതൂർ