Daily GK Questions
1. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) റഷ്യൻ വിപ്ലവം
B) ഫ്രഞ്ച് വിപ്ലവം ✔
C) ചൈനീസ് വിപ്ലവം
D) അമേരിക്കൻ വിപ്ലവം
2. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ് ?
A) ചിനൂക്ക് ✔
B) ഫൊൻ
C) ലൂ.
D) ഹെർമാറ്റൺ
3. കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു.
1) ഖാരിഫ് – നെല്ല്
2) റാബി – പരുത്തി
3) സൈദ് – പഴവർഗ്ഗങ്ങൾ
മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?
A) 1 മാത്രം
B) 1, 2 എന്നിവ
C) 1, 3 എന്നിവ ✔
D) 2 മാത്രം
4. താഴെ തന്നിട്ടുള്ളവയിൽ വാണിജ്യബാങ്കുകളുടെ ധർമ്മങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?
A) നോട്ട് അച്ചടിച്ചിറക്കൽ
B) വായ്പ നിയന്ത്രിക്കൽ
C) സർക്കാരിന്റെ ബാങ്ക്
D) നിക്ഷേപങ്ങൾ സ്വീകരിക്കുക ✔
5. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ് ?
1) ഭിലായ് – ഒഡിഷ
2) റൂർക്കേല – ഛത്തീസ്ഗഡ്
3) ദുർഗാപുർ – പശ്ചിമ ബംഗാൾ
4) ബൊക്കാറോ – ജാർഖണ്ഡ്
A) 1, 3 എന്നിവ
B) 2, 3 എന്നിവ
C) 3, 4 എന്നിവ ✔
D) 1, 4 എന്നിവ
6. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക.
1) ഇന്ത്യയിലെ മുഖ്യതാപോർജ്ജ സ്രോതസ്സാണ് കൽക്കരി
2) പ്രധാന വ്യവസായിക ഇന്ധനമാണ് കൽക്കരി,
3) ബിറ്റുമിനസ് വിഭാഗത്തിൽപ്പെട്ട കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്.
4) മഹാരാഷ്ട്രയിലെ മുംബൈ ഹൈ’ യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.
മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായിട്ടുള്ളത് ഏതൊക്കെയാണ് ?
A) 1, 2 എന്നിവ
B) 1, 2, 3 എന്നിവ ✔
C) 2, 3, 4 എന്നിവ
D) 2, 4 എന്നിവ
7. ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?
1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.
3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.
4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.
A) 1, 2, 4 എന്നിവ
B) 1, 2, 3 എന്നിവ ✔
C) 1, 4 എന്നിവ
D) 2, 4 എന്നിവ
8. 2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏത് ?
A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B) പഞ്ചാബ് നാഷണൽ ബാങ്ക് ✔
C) കാനറാ ബാങ്ക്
D) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
9. UNDP യുടെ 2020-ലെ റിപ്പോർട്ട് അനുസരിച്ച് മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
A) 128
B) 129
C) 130
D) 131 ✔
10. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത് ?
1) മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം.
2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.
3) സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.
4) പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ
A) ഒന്നും മൂന്നും
B) ഒന്ന് മാത്രം ✔
C) ഒന്നും രണ്ടും
D) ഒന്നും രണ്ടും നാലും