Daily GK Questions

PSC

❓ രണ്ടാം അശോകൻ എന്നറിയപ്പെടുന്ന രാജാവ്?
🅰️ കനിഷ്കൻ

❓ അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
🅰️ മാൻഡല (ബർമ)

❓ അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
🅰️ A.D. 1871

❓ അഞ്ചാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്‌?
🅰️ മിൻഡൻ (ബർമ)

❓ ആറാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
🅰️ Kaba Aye (Yangoon, Burma)

❓ ആറാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
🅰️ A.D. 1954

❓ പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാന ഘടകം ഏതാണ്?

🅰️ അമിനോആസിഡ്

❓ ആറാം ബുദ്ധമത സമ്മേളനത്തിനായി പണികഴിപിച്ച കെട്ടിടം?
🅰️ Kaba Aye Pagoda, Maha Pasana Guha (great cave)

❓ വേറിട്ടത് ഏത്? പൈതഗോറസ് യൂക്ലിഡ്, ശ്രീനിവാസ രാമാനുജൻ ജോൺ നാപ്പിയർ
🅰️ ശ്രീനിവാസ രാമാനുജൻ

❓ 2012 ജനുവരി 1 ഞായറാഴ്ച ആണെങ്കിൽ 2013 ൽ റിപ്പബ്ലിക്ക് ദിനം ഏത് ആഴ്ചയായിരിക്കും?
🅰️ ശനിയാഴ്ച

❓ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്രയാണ്
🅰️ 11 ലക്ഷം

❓ കേരളത്തിൻറെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു
🅰️ രാമനാട്ടം

❓ ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയത് ഏത്
🅰️ ഗോറില്ല

❓ സിൽവ്വർ ഫിഷ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു
🅰️ ഷഡ്പദം

❓ ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്?
🅰️ സെപ്തംബർ 2