Daily GK Questions

psc

1. പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര് ?
A) ഖാസി മുഹമ്മദ്
B) സംക്രമ മാധവൻ
C) അതുലൻ ✔
D) അർണോസ് പാതിരി

2. ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു
A) കൊച്ചിയും തിരുവിതാംകൂറും ✔
B) തിരുവിതാംകൂർ
C) കൊച്ചി
D) മലബാർ

3. “കപ്പലോട്ടിയ തമിഴൻ” എന്ന് വിളിക്കപ്പെടുന്നതാരെ ?
A) വി. ഒ ചിദംബരംപിള്ള ✔
B) സി. രാജഗോപാലാചാരി
C) എം. വിശ്വേശരയ്യ
D) ഇ. വി. രാമസ്വാമിനായർ

4. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ‘വിമോചകൻ’ എന്നറിയപ്പെടുന്ന നേതാവാര് ?
A) ജോർജ് വാഷിംങ്ടൺ
B) സൈമൺ ബൊളിവർ ✔
C) ഫ്രാൻസിസ്കോ നിരാൻഡ
D) ജോസെ ഡി സാൻമാർട്ടിൻ

5, ശീതസമരം (Cold war) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് ?
A) ആർതർ ബാൽഫർ
B) ആൾനോൾഡ് ടോയൻബി
C) മെറ്റിപ്പോറ്റി
D) ബർനാഡ് ബറൂച്ച് ✔

6. സുരക്ഷാ ഫ്യൂസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ഫലം പ്രയോജനപ്പെടുത്തിയാണ്.
A) രാസഫലം
B) യാന്ത്രികഫലം
C) താപഫലം ✔
D) പ്രകാശഫലം

7. സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
A) വിസ്കസ് ബലം
B) ന്യൂക്ലിയർ ബലം ✔
C) പ്രതല ബലം
D) ഘർഷണ ബലം

8. താഴെ കൊടുത്തിരിക്കുന്നവയിൽ ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ?
A) 1s2 2s2 2p4 ✔
B) 1s2 2s2 2p2
C) 1s2 2s2 2p 5
D) 1s2 2s2 2p 6

9. ഓസോൺ പാളി കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏത് പാളിയിലാണ് ?
A) ട്രോപോസ്ഫിയർ
B) തെർമോസ്ഫിയർ
C) മീസോസ്ഫിയർ
D) സ്ട്രാറ്റോസ്ഫിയർ ✔

10. ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം.
A) അന്റാസിഡുകൾ
B) അനാൽജസിക്കുകൾ ✔
C) ആന്റിസെപ്റ്റിക്കുകൾ
D) ആന്റി പൈററ്റിക്കുകൾ