Daily GK Questions

PSC

1. ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.

A) അവസാനിപ്പിക്കുക ✔
B) ധനത്തെക്കുറിച്ച് പുകഴ്ത്തുക
C) ധനമാണ് മുഖ്യം
D) ധനരാശി നോക്കുക

2. ശരിയായ പദമേത് ?

A) കെ ചിലവ്
B) കൈച്ചെലവ് ✔
C) കയ്ച്ചി ലവ്
D) കയ്യ്ച്ചിലവ്

3. വിനയച്ചത്തിന് ഉദാഹരണമേത് ?
A) വരുന്നയാൾ
B) കുട്ടി
C) കൊല്ലുന്ന രാജാവ്
D) കാണാൻ പോയി ✔

4. അന്നവുമായി ബന്ധമുള്ള പഴഞ്ചൊല്ലേത് ?

A) കയ്യൂക്കുള്ളവൻ കാര്യക്കാരൻ
B) ഒരു വെടിക്ക് രണ്ടു പക്ഷി
C) കക്കാൻ പഠിച്ചാൽ നില്ക്കാൻ പഠിക്കണം.
D) ഊണിനു കൃത്യം വാക്കിനു സത്യം ✔

5, ശ്ലക്ഷ്ണ ശിലാശില്പം – ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
A) ശ്ലക്ഷ്ണ ശിലയാകുന്ന ശില്പം
B) ശ്ലക്ഷ്ണശിലാ നിർമ്മിതമായ ശില്പം
C) ശ്ലക്ഷ്ണശില കൊണ്ടു നിർമ്മിച്ച ശില്പം ✔
D) ശ്ലക്ഷ്ണ ശിലയായ ശില്പം

6. പദചേർച്ച കണ്ടെത്തുക – അന്ത്യത്തിൽ,

A) അന്ത്യ + ത്തിൽ
B) അന്ത്യം + ഇൽ ✔
C) അന്ത്യത്ത് + ഇൽ
D) അന്ത് + ത്തിൽ

7. നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
A) സദയം ✔
B) ഭയാനകം
C) ദയയോടെ
D) നിർഭയം

8, വേദപാരംഗതൻ – ഈ പദം എങ്ങനെ വിഗ്രഹിക്കാം ?
A) വേദം വായിക്കുന്നവൻ
B) വേദത്തിൽ പാരംഗതനായവൻ ✔
C) വേദത്തിലെ പാരംഗതൻ
D) വേദത്തിൽ പാരംഗമിച്ചവൻ

9. ഏത് വിചാരണ നേരിടാനും താൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞു ഈ വാക്യം ശരിയായി എഴുതുക.
A) ഏത് വിചാരണയും നേരിടാൻ തയ്യാറാണ്
B) അയാൾ പറഞ്ഞിട്ടുണ്ടായിരുന്നു വിചാരണ നേരിടാമെന്ന്
C) വിചാരണ നേരിടാൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. ✔
D) വിചാരണ നേരിടേണ്ടിവരുമെന്നറിയാം

10. ചേർത്തെഴുതുക – ഉത് – മുഖം

A) ഉൽ മുഖം
B) ഉന്മുഖം ✔
C) ഉദ്മുഖം
D) ഉന്യമുഖം