Confusing Facts: PSC Questions in Malayalam Part 9

ആധുനികഭാരതം

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടിഷ്‌ രാജാവ്‌ ജോര്‍ജ്‌ ആറാമനും പ്രധാനമന്ത്രി ക്ലമന്റ്‌ ആറ്റ്ലിയും ആയിരുന്നു.

ഷെയ്ഖ്‌ അബ്ദുള്ള (1906-82)യാണ്‌ കശ്മീര്‍ സിംഹം എന്നറിയപ്പെട്ടിരുന്നത്‌. പഞ്ചാബ്‌ സിംഹം ലാലാ ലജ്പത്‌ റായി (1865-1928)യാണ്‌.

ഇന്ത്യയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ട ആദ്യ യൂറോപ്യന്‍ ശക്തി പോര്‍ച്ചുഗീസുകാരാണ്‌. എന്നാല്‍, ഇത്തരമൊരു ബന്ധം സ്ഥാപിച്ച ആദൃത്തെ പ്രൊട്ടസ്റ്റന്റ്‌ ജനത ഡച്ചുകാരാണ്‌.

സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക്‌പ്രഭു. അതിനായി സമ്മര്‍ദ്ദം ചെലുത്തിയ ഭാരതീയ നേതാവ്‌ രാജാറാം മോഹന്‍ റോയ്‌.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെട്ടത്‌ ആനി ബെസന്റ്‌ . ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ്‌ എന്നു വിളിച്ചത്‌ മാഡം ഭിക്കാജി കാമയെ ആണ്‌.

ഷഹിദ്-ഇ-അസം എന്നറിയപ്പെട്ടത്‌ ഭഗത്‌ സിങ്‌ ആണ്‌. ക്വായിദ്‌-ഇ-അസം എന്നറിയപ്പെട്ടത്‌ മുഹമ്മദ്‌ അലി ജിന്നയാണ്‌.

ബാല ഗംഗാധര തിലകന്‍ കേസരിപത്രം ആരംഭിച്ചത്‌ മറാഠിയിലും മറാത്ത എന്ന പത്രം ആരംഭിച്ചത്‌ ഇംഗ്ലീഷിലും ആണ്‌.

ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ സ്ഥാപിച്ചത്‌ വില്യം ജോണ്‍സ്‌. റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാളിന്റെ സ്ഥാപകന്‍ വാറന്‍ ഹേസ്റ്റിങ്സ്‌.

ഗുരുദേവ എന്നറിയപ്പെട്ടത്‌ രബീന്ദ്രനാഥ്‌ ടാഗോര്‍. ഗുരുജി എന്നറിയപ്പെട്ടത്‌ എം.എസ്‌.ഗോല്‍വല്‍ക്കര്‍.

ലോകമാന്യ എന്നറിയപ്പെട്ടത്‌ ബാലഗംഗാധര തിലകന്‍. മഹാമന എന്നറിയപ്പെട്ടത്‌ മദന്‍മോഫന്‍ മാളവ്യ.

സ്വരാജ്‌ പാര്‍ട്ടി സ്ഥാപിച്ചത്‌ സി.ആര്‍.ദാസും മോത്തിലാല്‍ നെഹ്രുവും ചേര്‍ന്നാണ്‌. സ്വതന്ത്ര പാര്‍ട്ടിയുടെ സ്ഥാപകന്‍ സി.രാജഗോപാലാചാരി.

സൈമണ്‍ കമ്മിഷനെ നിയമിച്ചത്‌ 1927-ല്‍. കമ്മിഷന്‍ ഇന്ത്യയില്‍ വന്നത്‌ 1928-ല്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്‌ 1930-ല്‍.