Confusing Facts: PSC Questions in Malayalam Part 8

ആധുനികഭാരതം
ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെട്ടത് വീരേശലിംഗം. എന്നാല്‍, തെലുങ്കു പിതാമഹന്‍ എന്നറിയപ്പെട്ടത് കൃഷ്ണദേവരായര്‍.
മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത് നാനാ ഫഡ്നാവിസ്. മറാത്ത കേസരിയെന്നു വിളിച്ചത് ബാലഗംഗാധര തിലകനെയാണ്.
മീരാ റിച്ചാര്‍ഡ് അരവിന്ദഘോഷിന്റെ ശിഷ്യയായിരുന്നു. മീരാ ബെഹന്‍ ഗാന്ധിജിയുടെ ശിഷ്യയും.
ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപംകൊണ്ടത് 1920-ല്‍ ആണ്. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപംകൊണ്ടത് 1947-ല്‍ ആണ്.
സന്ന്യാസി കലാപവും തേഭാഗ കലാപവും നടന്നത് ബംഗാളിലാണ്. കുക്കാ കലാപം നടന്നത് പഞ്ചാബിലാണ്. മുണ്ടാ കലാപം നടന്നത് ജാര്‍ഖണ്‍ഡിലാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1907-ലെ സുറത്ത് (ഗുജറാത്ത്) സമ്മേളനത്തില്‍ മിതദേശീയവാദികളെന്നും തീവ്രദേശീയവാദികളെന്നും രണ്ടായി പിളര്‍ന്നിരുന്നു. ഇവര്‍ വീണ്ടും ഒരുമിച്ചത് 1916-ലെ ലക്നൌ സമ്മേളനത്തിലാണ്.
പോണ്ടിച്ചേരി സ്ഥാപിച്ചത് ഫ്രാന്‍സിസ് മാര്‍ട്ടിന്‍. മദ്രാസ് നഗരത്തിന്റെ സ്ഥാപകന്‍ ഫ്രാന്‍സിസ് ഡേ.
മുഹമ്മദന്‍ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകന്‍ നവാബ് അബ്ദുള്‍ ലത്തീഫ്. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ചത് സര്‍ സയ്യദ് അഹമ്മദ്‌ഖാന്‍.
നിരങ്കാരി പ്രസ്ഥാനം ആരംഭിച്ചത് ദയാല്‍ ദാസ്. നാംദരി പ്രസ്ഥാനം തുടങ്ങിയത് ബാലക് സിങ്.
ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത് രാജ് നാരായണ്‍ ബോസ് ആണ്. പാകീസ്ഥാന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത് റഹ്മത്ത് അലിയാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടിഷ് കമ്മിറ്റി ലണ്ടനില്‍ ആരംഭിച്ചത് 1889-ല്‍ ആണ്. ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഒരു വകുപ്പ് എന്ന നിലയില്‍ ഇന്ത്യാ ഓഫീസ് ആരംഭിച്ചത് 1858-ല്‍ ആണ്.
ഇന്ത്യയിലെ ആദ്യത്തെ സ്രെകട്ടറി ഓഫ് സ്റ്റേറ്റ് സ്റ്റാന്‍ലിപ്രഭുവും അവസാനത്തേത് ലിസ്റ്റോവല്‍ പ്രഭുവും (അഥവാ William Francis Hare) ആയിരുന്നു.
ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ (1911). ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോള്‍ഡ് മാക്മില്ലന്‍.
ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം (1942) നടത്തിയ മൈതാനമാണ് ഗോവാലിയ ടാങ്ക്. എന്നാല്‍, ഗോവാലിയ ടാങ്ക് ഇപ്പോള്‍ ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നാണറിയപ്പെടുന്നത്.