Kerala PSC Physics Questions in Malayalam Part 9

Physics
  • വൈദ്യുതിയുടെ ഏറ്റവും നല്ലചാലകമേത്‌?
    – വെള്ളി

  • സോപ്പുലായനി സാധാരണ വെള്ളത്തെക്കാള്‍ അഴുക്ക്‌ എളുപ്പം നീക്കാന്‍ കാരണം?
    – പ്രതലബലം കുറവായതിനാല്‍

  • വൈദ്യുതിയുടെ ചാര്‍ജിന്റെ യൂണിറ്റ് ?
    – കുളോം

  • വജ്രത്തിന്റെ അസാധാരണമായ തിളക്കത്തിനു കാരണം?
    – ഉയര്‍ന്ന റിഫ്‌റാക്ടീവ് ഇന്‍ഡകസ്‌

  • എത്ര വര്‍ഷത്തിലൊരിക്കലാണ്‌ ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്നത്‌?
    – 76

  • ഇടിമിന്നലുണ്ടാകുമ്പോള്‍ ജനല്‍ കമ്പികള്‍ വിറകൊള്ളുന്നത്‌ ഏത്‌ പ്രതിഭാസം മുലമാണ്‌?
    – അനുനാദം

  • ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹമേത്‌?
    – ചൊവ്വ

  • സോളാര്‍ കുക്കറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന സൂര്യപ്രകാശത്തിലെ കിരണങ്ങള്‍?
    – ഇന്‍ഫ്രാറെഡ്‌

  • ചുവപ്പും പച്ചയും കൂടിച്ചേരുമ്പോഴുണ്ടാകുന്ന നിറമേത് ?
    – മഞ്ഞ

  • കായംകുളം താപവൈദ്യുതനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏത്‌?
    – നാഫ്ത

  • ഇന്ത്യയില്‍ ആദ്യമായി അണുപരീക്ഷണം നടത്തിയതെന്ന്‌?
    – 1974 മേയ്‌ 18, പൊഖ്റാന്‍

  • താപ പ്രേഷണം നടക്കുന്ന മൂന്ന് രീതികള്‍ ഏവ?
    – ചാലനം, സംവഹനം, വികിരണം

  • വിവ്രജന ലെന്‍സ്‌ എന്നറിയപ്പെടുന്ന ലെന്‍സ്‌?
    – കോണ്‍കേവ്‌ ലെന്‍സ്‌

  • സോപ്പുകുമിളയിലും വെള്ളത്തിലുമുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹര വര്‍ണങ്ങള്‍ക്ക്‌ കാരണം?
    – ഇന്റര്‍ഫറന്‍സ്‌

  • തറയില്‍ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോര്‍ജംഎത്രയായിരിക്കും?
    – പൂജ്യം




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.